സിതാര കൃഷ്ണകുമാർ മലയാളത്തിന്റെ പ്രിയ ഗായികയാണ് . നിരവധി പാട്ടുകൾ സിതാരയുടെതായി ഈ വർഷം പുറത്തിറങ്ങി. ഇതിനിടയ്ക്ക് അഭിനയത്തിലും ഒരു കൈ നോക്കാൻ സിതാര മറന്നില്ല. രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവനിൽ നിർണായകമായ ഒരു വേഷം സിത്താര ചെയ്തിരുന്നു.
അതേ സമയം സിതാരയെ പോലെ തന്നെ മകൾ സാവൻ ഋതുവിനും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. സിതാരയുടെ കൂടെ സാവൻ പാടിയ ഗാനങ്ങളാണ് സോഷ്യൽ മീഡിയയിൽ സാവനെ സ്റ്റാറാക്കിയത്.
ഇപ്പോഴിതാ മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് സാവൻ ഋതു.
തണ്ണീർമത്തൻ ദിനങ്ങൾ’എന്ന ചിത്രത്തിലെ ഈ ജാതിക്കാ തോട്ടം എന്ന പാട്ടാണ് സവൻ ആലപിക്കുന്നത്.
സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസാണ് ഈ വിഡിയോ പുറത്ത്വിട്ടത്. ഇതാരാണെന്നറിയോ, ജാതിക്കാത്തോട്ടം പാടി തകർക്കുന്നത് സ്റ്റാർ ആണ് ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചത്.
പാട്ട് പാടി രണ്ട് ചുവട് വെച്ചിട്ടൊക്കെയാണ് സാവൻ ഗാനം ആലപിക്കുന്നത്. നേരത്തെ സിതാരയോടൊപ്പം പുലരിപ്പൂ പോലെ ചിരിച്ചും എന്ന പാട്ടും ഉയരെ സിനിമയിലെ നീ മുകിലോ എന്ന പാട്ടും സാവൻ ആലപിച്ച വീഡിയോ പുറത്ത് വന്നിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.