ഇതെന്ത് ഭാവിച്ചാണാവോ, യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പുമായി മെഗസ്റ്റാർ മമ്മൂട്ടി

10

മലയാളത്തിന്റെ താരരാജാക്കൻമാരിൽ ഒരാളായ മമ്മൂട്ടി മലയാളി പ്രേക്ഷകർക്ക് മെഗസ്റ്റാറാണ്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. തുടക്കത്തിൽ അത്ര മികച്ച അനുഭവമായിരുന്നില്ലെങ്കിലും പിന്നീട് തന്റേതായ ശൈലി രൂപപ്പെടുത്തുകയും സ്ഥാനം നേടിയെടുത്തുമാണ് അദ്ദേഹം സിനിമയിൽ മുന്നേറിയത്.

നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. ഗൗരവപ്രകൃതക്കാരനാണ്, പെട്ടെന്ന് ദേഷ്യം വരുമെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും അദ്ദേഹത്തിനൊടൊപ്പം പ്രവർത്തിച്ചവരൊക്കെ ഇത് തിരുത്തിപ്പറഞ്ഞിരുന്നു നവാഗതരെന്നോ അനുഭവ സമ്പത്തുള്ളവരെന്നോയെന്നൊന്നും അദ്ദേഹം നോക്കാറില്ല.

Advertisements

പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകർഷിക്കുന്നത്. സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. മമ്മൂട്ടി അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ ജോയിൻ ചെയ്തത്.

പരോൾ എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയായുള്ള സിനിമകളുടെ വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. വെളുത്ത കുർത്തിയണിഞ്ഞുള്ള ചിത്രമായിരുന്നു കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ചത്.

സോഫയിലിരിക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കിഞ്ഞിട്ടുണ്ട്. പതിവ് പോലെ തന്നെ അതീവ സുന്ദരനായാണ് അദ്ദേഹം എത്തിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ലുക്കിന്റെ കാര്യത്തിൽ എന്നും വേറിട്ട് നിൽക്കാറുണ്ട് മമ്മൂട്ടി. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഗെറ്റപ്പുമായാണ് താരമെത്തുന്നത്.

Advertisement