ഈയൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ, അത് ക്ഷമിച്ച് അവരെ വെറുതേ വിട്ടേക്കുക: സ്‌നേഹയുടെ മുൻഭർത്താവ് ദിൽജിത് ദാസ്

31

പ്രമുഖ സിനിമ സീരിയൽ താരങ്ങളായ ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരാകുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നിരവധി പേരാണ് അവർക്ക് ആശംസകളുമായി എത്തിയത്. എന്നാൽ ചിലർ സ്‌നേഹയുടെയും മുൻഭർത്താവ് ദിൽജിത്തിന്റെയും ചിത്രങ്ങൾ വച്ച് മോശമായ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയിരുന്നു.

ഇതിനെതിരെ ദിൽജിത്ത് രംഗത്തെത്തിയിരിക്കുകയാണ്. സ്‌നേഹ വിവാഹിതയാകുന്നു എന്ന വാർത്ത സന്തോഷം നൽകുന്ന കാര്യമാണ്. പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് താനും സ്‌നേഹയുമെന്നും ദിൽജിത്ത് ഫേസ്ബുക്കിൽ കുറിക്കുന്നു.

Advertisements

തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങൾ ചേർത്ത് സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹവാർത്തകൾക്ക് ചുവടെ വന്ന കമന്റുകൾ വിഷമിപ്പിച്ചെന്ന് ദിൽജിത് പറഞ്ഞു. വിവാഹിതരാകുന്നവരെ വെറുതെ വിട്ടേക്കുക എന്നും ദിൽജിത് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.

അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും. സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.

പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്. രണ്ടു വർഷം മുൻപ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ “Happily Divorced” എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്
ഹൃദയം നിറഞ്ഞ ആശംസകൾ.

Advertisement