ജാക്ക് ഡാനിയലിൽ ഡ്യൂപ്പില്ലാതെ ദിലീപിന്റെ സാഹസം, മേക്കിംഗ് വീഡിയോ വൈറൽ

18

നിറഞ്ഞ സദസസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയലിന്റെ മേക്കിംഗ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികൾ വീഡിയോയിൽ കാണാം.

തമിഴകത്തിന്റെ ആക്ഷൻ ഹീറോ അർജുനൊപ്പം ദിലീപ് ഒന്നിച്ച ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. 2007ൽ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

Advertisements

ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാൻ നടക്കുന്ന ഡാനിയൽ അലക്സാണ്ടർ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയിൽ പീറ്റർ ഹെയ്ൻ, കനൽ കണ്ണൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത്. എൻജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവർത്തിച്ച ശിവകുമാർ വിജയൻ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം.

കോടികൾ മുടക്കി ഒരുങ്ങുന്ന ചിത്രം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹ്മാനും ഗോപി സുന്ദറും ചേർന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Advertisement