സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ ബിജു മേനോന് പൊള്ളലേറ്റു

29

സിനിമാ ചിത്രീകരണത്തിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബിജു മേനോന് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയിൽ വച്ചായിരുന്നു ചിത്രീകരണം.

കാലിലും കൈയ്യിലും നേരിയ പൊള്ളലേറ്റ താരത്തിന് വൈദ്യസഹായം നൽകിയതിന് ശേഷം ഷൂട്ടിങ് തുടർന്നെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Advertisements

അനാർക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലി സംവിധാനം ചെയ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്കേറ്റ ഉടൻ തന്നെ താരത്തിന് വൈദ്യസഹായം നൽകി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു. നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്.

ബിജു മേനോൻ അയ്യപ്പൻ നായർ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്.

Advertisement