കുളിച്ച് പുറത്തിറങ്ങുമ്പോൾ നൃത്തം ചെയ്യും, ചിലപ്പോൾ ഉടുത്ത തോർത്ത് ഉരിഞ്ഞുപോകും, ഇത് കണ്ട് രാധിക ചിരിക്കും, ഇതെല്ലാം ജീവിതത്തിന്റെ ഭാഗം, വൾഗാരിറ്റി അല്ലെന്ന് സുരേഷ് ഗോപി

197

മലയാളം സിനിമാ പ്രേഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോൾ ഏവർക്കും പ്രിയങ്കരൻ കൂടിയാണ് സുരേഷ് ഗോപി.

അടുത്തിടെ പുറത്തിറങ്ങി താരത്തിന്റെ ചിത്രങ്ങളായ പാപ്പൻ, മേ ഹും മൂസ എന്നിവയെല്ലാം ഗംഭീര വിജയം ആണ് നേടിയത്. ജോഷി സംവിധാനം ചെയ്യ്ത പാപ്പൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

Advertisements

കുടുംബ പ്രേക്ഷകർ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് ഇടിച്ചു കയറിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്.

Also Read
വിശേഷ ദിവസങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ട്, ഇന്ന് അദ്ദേഹത്തിന്റേതായി കൂടെ കൂട്ടിയത് ഇത് മാത്രം, വാച്ചിന്റെ ചിത്രം പങ്കുവെച്ച് പ്രിയപ്പെട്ടയാളെക്കുറിച്ച് അഭയ ഹിരണ്‍മയി

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ രസകരമായ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുളിച്ച് പുറത്തിറങ്ങുമ്പോൾ പാട്ട് കേട്ട് ഡാൻസ് ചെയ്യാറുണ്ടെന്നും ചിലസമയങ്ങളിൽ ഉടുത്ത തോർത്ത് അഴിഞ്ഞു പോകുമ്പോൾ രാധിക ചിരിക്കാറുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

ഇതൊന്നും വൾഗാരിറ്റിയല്ല, ജീവിതത്തിന്റെ ഭാഗമാണെന്നാണ് സുരേഷ് ഗോപിയുടെ പക്ഷം. ഭാര്യ ഭർതൃ ബന്ധത്തിൽ അവരുടെ സ്വകാര്യതയിൽ ഇത് പോലെ കുട്ടിത്തരങ്ങൾ വേണം, അറപ്പും, വെറുപ്പും, നാണവും എല്ലാം ദൂരെ കളയുന്നതാവണം ബെഡ് റൂമിലെ സ്വകാര്യതയെന്നാണ് സാമൂഹിക മാധ്യമങ്ങളുടെയും അഭിപ്രായങ്ങൾ.

നടൻ പറയുന്നത് ഇങ്ങനെ:

ഞാൻ കുളിച്ചിട്ട് മുറിയിലേക്ക് വരുമ്പോൾ ചില സമയങ്ങളിൽ രാധിക മുറിയിൽ ഇരുന്നു പാട്ട് കേൾക്കുകയോ പഠിക്കുകയോ മറ്റോ ആയിരിക്കും. ആ കേൾക്കുന്ന പാട്ടിന്റെ താളത്തിനു അനുസരിച്ച് ഞാനും ചിലപ്പോഴൊക്കെ ചുവട് വെയ്ക്കാറുണ്ട്.

കുളിച്ചിട്ട് തോർത്ത് ഉടുത്ത് കൊണ്ടായിരിക്കും മുറിയിലേക്ക് വരുന്നത്. ആ സമയത്ത് നൃത്തം ചെയ്യുമ്പോൾ നോർത്ത് ഉരിഞ്ഞു പോകാറുമുണ്ട്. ഇത് കണ്ടിട്ട് രാധിക ചിരിക്കുകയും ചെയ്യും. ഇതൊക്കെ ജീവിതത്തിന്റെ ഭാഗം ആണ്. ഇതിനെ വൾഗാരിറ്റി ആയി കാണാൻ കഴിയില്ല. വൾഗാരിറ്റി ഉണ്ടെങ്കിൽ പിന്നെങ്ങനെ ആണ് തലമുറകൾ ഉണ്ടാകുന്നത് എന്നാണ് നടൻ പറഞ്ഞത്.

Also Read
ഇമോഷണല്‍ ആവുന്ന ആളല്ല, പക്ഷേ ആ മൂന്നുപേര്‍ക്കും ഒന്നിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം കരഞ്ഞുപോയി, ശ്രീനിവാസനെക്കുറിച്ച് വിമല ടീച്ചര്‍ പറയുന്നു

Advertisement