എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല, കഷ്ടം പിടിച്ച ഒരു ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്: സംയുക്ത വർമ്മ പറഞ്ഞത് കേട്ടോ

2495

മലയാള സിനിമയിൽ 1999 മുതൽ 2002 വരെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് സംയുക്ത വർമ്മ. കുറച്ചു കാലം മാത്രമാണെങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് സംയുക്ത ചെയ്തതെല്ലാം. മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന അവാർഡും താരം കരസ്ഥമാക്കിയിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിന്ന താരം സിനിമ ലോകത്ത് നിന്ന് തന്നെയാണ് വിവാഹം കഴിച്ചതും. നടനായ ബിജുമേനോനും ആയുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും കുടുംബ ജീവിതത്തിലേക്ക് കടന്ന സംയുകതയുടെ യോഗ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞതാണ്.

Advertisements

അതേ സമയം തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ താരം നേരത്തെ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. 2002 ൽ വിവാഹ ശേഷം മകന്റെ പഠനം, യോഗ, ബിജു മേനോന്റെ സിനിമകളിലുള്ള സെലക്ഷൻ എന്നിവയാണ് തന്റെ പരിപാടികൾ എന്നാണ് താരം പറയുന്നത്.

Also Read
കൂടെ കിടന്നത് ദിവസങ്ങൾക്കുള്ളിൽ അവർ മറക്കും: നിർമ്മാക്കൾക്ക് കിടക്ക പങ്കിടുന്നതിനെ കുറിച്ച് തുറന്നടിച്ച് നടി ഇല്യാന

അടുത്തകാലത്താണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് എടുത്തതെന്നും പലപ്പോഴും വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം ഫോൺ പോലും ഓഫാക്കി വെക്കാറുണ്ടെന്ന് സംയുക്ത പറയുന്നു. ഇൻസ്റ്റാഗ്രാമിൽ യോഗ ചെയ്യുന്ന ഫോട്ടോസാണ് പങ്കുവെക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത തനിക്ക് അതിലും കഷ്ടം പിടിച്ച ഭർത്താവിനെയാണ് ലഭിച്ചതന്ന് താരം പറയുന്നു.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് ഉണ്ടെങ്കിലും മൂപ്പരും അതൊന്നും ഉപയോഗിക്കാറില്ലെന്ന് സംയുക്ത വർമ്മ പറയുന്നു. 80 കളിലെ ഫോട്ടോസ് പോലെ തോളിൽ പോലും പിടിക്കാത്ത ഫോട്ടോസാണ് മിക്കപ്പോഴും വെഡിങ് അനിവേഴ്സറിക്ക് ഫേസ്ബുക്കിൽ ഇടാറുള്ളതെന്നും താരം പറയുന്നു.

ബിജുവേട്ടന് അത്തരം കാര്യങ്ങൾ താല്പര്യമില്ലെന്നും അതും ഫേസ്ബുക്ക് പേജ് അഡ്മിൻ വിളിച്ചു പറയുമ്പോൾ മാത്രമാണെന്നും സംയുക്ത വർമ്മ പറയുന്നു. അതേ സമയം സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകർ എല്ലാവരും.

Also Read
വിശേഷ ദിവസങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ട്, ഇന്ന് അദ്ദേഹത്തിന്റേതായി കൂടെ കൂട്ടിയത് ഇത് മാത്രം, വാച്ചിന്റെ ചിത്രം പങ്കുവെച്ച് പ്രിയപ്പെട്ടയാളെക്കുറിച്ച് അഭയ ഹിരണ്‍മയി

Advertisement