ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശമാണ് എന്റെ ജീവിതം മാറ്റിയത്: ദിലീപ് പറഞ്ഞത് കേട്ട് അതിശയിച്ച് ആരാധകർ

94

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി വ്യത്യസ്തമാർന്ന നിരവധി സിനിമകളിലൂടെ മലയാളികളുടെ ജനപ്രിയ നടനായി മാറിയ താരമാണ് നടൻ ദിലീപ്. സംവിധായകൻ കമലിന്റെ സഹായി ആയി എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളൂടെ അഭിനയിച്ച് തുടങ്ങുകയായിരുന്നു.

തുടർന്ന നായകസ്ഥാനത്തേക്ക് എത്തിയ അദ്ദേഹം മലയാള സിനിമയെ തന്റെ കൈപ്പിയിർ ഒതുക്കുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഈ പറക്കും തളിക, സിഐഡി മൂസ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിരി ചിത്രങ്ങൾ കൊണ്ട് കുട്ടി മനസുകളിലടക്കം ഇടം നേടിയ ദിലീപ് ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ്.

Advertisements

ഹാസ്യകഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും ദിലീപിന്റെ കൈകളിൽ ഭഭ്രമാണ്. മലയാളികളുടെ ജനപ്രീയ നടൻ എന്നാണ് ദിലീപിനെ അറിയപ്പെടുന്നത്. അതേ സമയം ജീവിതത്തിൽ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് ദീലീപ് മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Also Read

വിശേഷ ദിവസങ്ങളിലെല്ലാം അദ്ദേഹം ഇത് ധരിക്കാറുണ്ട്, ഇന്ന് അദ്ദേഹത്തിന്റേതായി കൂടെ കൂട്ടിയത് ഇത് മാത്രം, വാച്ചിന്റെ ചിത്രം പങ്കുവെച്ച് പ്രിയപ്പെട്ടയാളെക്കുറിച്ച് അഭയ ഹിരണ്‍മയി

താരത്തിന്റെ ആ വാക്കുകൾ ഇങ്ങനെ:

പണ്ട് ഏഴാം ക്ലാസിൽ ഞാൻ തോറ്റിട്ടുണ്ട്, എന്റെ ജീവിതം തീർന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോൾ എന്നെ അച്ഛൻ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് അച്ഛൻ എന്നെ വിളിച്ച് തലയിൽ തലോടിയിട്ട് വിഷമിക്കേണ്ട എന്നാണ്.

പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പിന്നീട് ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതിൽ നിന്ന് ഞാൻ പറയുന്നത്, എന്തൊക്കെ പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചാലും നാം ആഗ്രഹത്തിൽ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്.

ലഭിക്കുന്ന അവഗണനയും വിമർശനങ്ങളും വളമായി എടുക്കുക. നമ്മൾ ലക്ഷ്യ സ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നത്.

ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റി. പ്രശ്നങ്ങളും തടസങ്ങളും ഒക്കെയുണ്ടാകും ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് പറയുന്നു. അതേ സമയം വോയിസ് ഓഫ് സത്യനാഥൻ ആണ് ദിലപിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

Also Read
എല്ലാം ഉണ്ട്, പക്ഷേ അതൊന്നും ഉപയോഗിക്കാൻ ബിജുവേട്ടന് താൽപ്പര്യം ഇല്ല, കഷ്ടം പിടിച്ച ഒരു ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്: സംയുക്ത വർമ്മ പറഞ്ഞത് കേട്ടോ

ഷാഫി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വീണാ നന്ദകുമാർ ആണ് നായികയായി എത്തുന്നത്. ജോജുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന ദിലീപ് ചിത്രം. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ഈ സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്.

Advertisement