അന്ന് ഇത്രയും ഇല്ലായിരുന്നു, ഇന്നെല്ലാം മാറി: സീരിയലുകൾ ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് നടൻ ജയകൃഷ്ണൻ

243

1994 മുതൽ മലയാള സിനിമയിലും മിനിസ്‌ക്രീനിലും ഒരേപോലെ നിറഞ്ഞ് നിന്ന താരമാണ് നടൻ ജയകൃഷ്ണൻ. സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ ജയകൃഷ്ണൻ ഒരു കാലത്ത് സീരിയലുകളിലും സജീവമായിരുന്നു. സിനിമയിൽ കഥാപാത്രങ്ങൾ ശക്തമായി തുടങ്ങിയതോടെ സീരിയലുകളിൽ നിന്നും പിന്മാറി തുടങ്ങി.

അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാൽ നിരവധി പറയാനുണ്ടാവുമെന്നാണ് ജയകൃഷ്ണൻ ഇപ്പോൾ പറയുന്നത്.
കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന താരപ്പകിട്ട് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയകൃഷ്ണൻ. സീരിയലിലും സിനിമയിലും ഒരു പോലെ നിന്നെങ്കിലും സീരിയലിനെ ഒഴിവാക്കിയതിന്റെ കാരണം എന്തൊണെന്നാണ് അവതാരക ചോദിച്ചത്.

Advertisements

എന്നാൽ താനിത് വരെയും സീരിയൽ ഉപേക്ഷിച്ചിട്ടില്ലെന്നും മാറി നിൽക്കാനുള്ള കാരണത്തെ കുറിച്ചും താരം പറയുന്നു.ജയകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ:

സിനിമ നമുക്ക് ഇഷ്ടമുള്ള മേഖലയാണ്. ചെറുപ്പം മുതലെ ഞാൻ കണ്ട സ്വപ്നമാണ്. അങ്ങനെ കിട്ടിയ ഓരോ വർക്കുകളും എൻജോയ് ചെയ്ത് ചെയ്യുമായിരുന്നു. സീരിയലിന്റെ ഏറ്റവും സുന്ദരമായ സമയത്ത് തനിക്ക് വരാൻ പറ്റി എന്നുള്ളതാണ് അതിൽ ശ്രദ്ധേയമായ കാര്യം. ആ സമയത്ത് തന്നെ അവിടെ നിന്ന് മാറി നിൽക്കുകയും ചെയ്തു.

Also Read
ആ സമയത്ത് അഭിനയം നിർത്താൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ പിന്നെ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ബാബുരാജ്

ഒരേ സമയം തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. കുറേ സീരിയൽ ചെയ്ത് കഴിഞ്ഞപ്പോൾ സീരിയലിനെ കുറിച്ചുള്ള കാഴ്ചപാടുകൾ തന്നെ മാറുന്നത് കണ്ടു. ഒരിക്കലും ഞാൻ സീരിയൽ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും നല്ല കഥാപാത്രങ്ങൾ വന്നാൽ, സമയം കൂടി ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അഭിനയിക്കും. പക്ഷേ സീരിയലിൽ നമ്മൾ ചെയ്ത് വന്നൊരു രീതിയുണ്ട്.

അങ്ങനെ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് മാത്രമല്ല സീരിയലിൽ വർക്ക് ചെയ്തിട്ട് സിനിമയിലെത്തിയ പല ആർട്ടിസ്റ്റുകളും തമ്മിൽ വ്യക്തിപരമായി ചർച്ച ചെയ്യാറുണ്ട്. ചില സംവിധായകരുടെ കൂടെ തന്നെ സീരിയലിൽ വർക്ക് ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. അന്നൊക്കെ സിനിമ ചെയ്യുന്നത് പോലെയാണ് ഒരു സീരിയൽ ചെയ്തിട്ടുള്ളത്.

അതിന്റെ പ്രൊഡക്ഷനും ക്വാളിറ്റിയും എല്ലാം അത്തരത്തിലാണ്. പക്ഷേ ഇപ്പോൾ അങ്ങനൊരു അവസ്ഥയല്ല. നിർമ്മാതാക്കൾക്കും പിടിച്ച് നിൽക്കേണ്ടേ. എല്ലാം ഒരു ബിസിനസ് ആണല്ലോ. അവർക്കും പിടിച്ച് നിന്ന് മുന്നോട്ട് പോവണം. സീരിയൽ ഭയങ്കര എക്സ്പൻസായി തുടങ്ങി. അന്നങ്ങിനെ അല്ല. ഇത്രയും മുതൽമുടക്ക് വരില്ല.

താരങ്ങളുടെ പ്രതിഫലം ആണെങ്കിലും ലൊക്കേഷനിലെ ചിലവും മറ്റ് കാര്യങ്ങളാണെങ്കിലുമൊക്കെ ഇത്രയും ഇല്ലായിരുന്നു. ഇന്നെല്ലാം മാറി. ഓരോ ലൊക്കേഷനും ഭയങ്കര മുതൽ മുടക്കാണെന്നും നടൻ പറയുന്നു. ഇന്നലെ എന്ന് പറഞ്ഞ സീരിയലിൽ അഭിനയിക്കുമ്പോഴാണ് നാട്ടുരാജാവ് എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്.

Also Read
പൂജകൾ ചെയ്തിട്ട് ഒന്നും ഫലമുണ്ടായില്ല, പ്രശ്‌നങ്ങൾ ഒന്നും തീർന്നില്ലല്ല, രക്ഷകനായി ജീസസ് വന്നതോടെ പിരിയാൻ ഇരുന്ന ഭർത്താവിന്റെ വരെ മനം മാറി: ക്രിസ്ത്യാനി ആയതിനെ പറ്റി മോഹിനി

സിനിമയിൽ നയൻതാരയെ പ്രൊപ്പോസ് ചെയ്യുകയും അതിന്റെ പേരിൽ മോഹൻലാലും കലാഭവൻ മണിയും ചേർന്ന് പഞ്ഞിക്കിടുന്ന സീനിനെ കുറിച്ചുമൊക്കെ ജയകൃഷ്ണൻ തുറന്ന് സംസാരിച്ചിരുന്നു. അതേ സമയം ഇത്രയും പാവമായിരുന്ന നിങ്ങൾ എന്ന് ചോദിച്ച് ആരാധകരും എത്തിയിരിക്കുകയാണ്.

സിനിമകളിൽ പലപ്പോഴും വില്ലൻ വേഷത്തിൽ എത്തുന്നതിനാൽ ജയകൃഷ്ണന്റെ യഥാർഥ സ്വഭാവത്തെ കുറിച്ച് അറിയില്ലായിരുന്നു. അഭിമുഖം കണ്ടപ്പോൾ അതിലൊരു മാറ്റം വന്നു. നല്ല ശബ്ദമാണ് നിങ്ങളുടേത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

Advertisement