മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന സ്‌പോൺസേർഡ് പ്രോഗ്രാമിലൂടെയാണ് രഞ്ജിനി ഹരിദാസ് മിനി സ്‌ക്രീനീലേക്ക് എത്തിയത്.
പിന്നീട് ഏഷ്യാനെറ്റിലെ തന്നെ സൂപ്പർ റിയാലിറ്റിഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ അവതാരകയായി മലയാളികളെ അമ്പരപ്പിക്കുക ആയിരുന്നു രഞ്ജിനി ഹരിദാസ്. അവതരണ രംഗത്ത് രഞ്ജിനി കൊണ്ടുവന്ന മാറ്റം ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.
പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയെ മലയാളികൾ ഏറ്റെടുക്കക ആയിരുന്നു.
പിന്നീട് ഒരു കാലത്ത് രഞ്ജിനിയുടെ അവതരണം ഇല്ലാതെ ഒരു ഷോ പോലും മുന്നോട്ട് പോകില്ല എന്ന അവസ്ഥ ആയിരുന്നു മലയാളത്തിൽ ഉണ്ടായിരുന്നത്. ബിഗ്സ്‌ക്രീനിലും എത്തിയ രഞ്ജിനി ഒരു പിടി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും താരം ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ കാമുകൻ ശരതുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ ദിവസമായിരുന്നു ശരതിന്റെ ജന്മദിനം. ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രവും രഞ്ജിനി പങ്കുവെച്ചിരുന്നു. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ:
പതിനാറ് വർഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങൾ തമ്മിൽ. എന്നാൽ ഇപ്പോഴാണ് ഞങ്ങൾക്കിടയിൽ പ്രണയം വന്നതെന്നാണ് രഞ്ജിനി പറയുന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർത്ഥം മായാണ് പ്രണയിച്ചത് എങ്കിൽക്കൂടിയും എല്ലാം തകരുകയായിരുന്നു.
ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. എന്നാൽ രണ്ടാളും സിംഗിൾ ആയതോടെയാണ് ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.