രാക്കുയിൽ സീരിയലിൽ നിന്ന് പിൻമാറി നടൻ റോൺസൺ, കാരണവും വെളിപ്പെടുത്തി താരം, അമ്പരന്ന് ആരാധകർ

163

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന രാക്കുയിൽ എന്ന സീരിയൽ. ടിഎസ് സജി ഒരുക്കി റോൺസൺ വിൻസെന്റ്,, ദേവിക നമ്പ്യാർ, സ്വാതി, ഷോബി തിലകൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന സീരിയലാണ് രാക്കുയിൽ. റോയ് അലക് എന്ന കഥാപാത്രത്തെയാണ് റോൺസൺ അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ രാക്കുയിൽ സീരിയലിൽ നിന്നും നായകനായി അഭിനയിക്കുന്ന റോൺസൺ പിന്മാറുകയാണെന്ന് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. താനിനി സീരിയലിന്റെ ഭാഗമായി ഉണ്ടാവില്ലെന്നും സംവിധായകനും ക്യാമറമാനുമെല്ലാം പിന്മാറിയത് കൊണ്ടാണ് താനും ഒഴിവാകുന്നതെന്നും സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ റോൺസൺ പറയുന്നു.

Advertisements

റോൺസണിന്റെ കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട രാക്കുയിൽ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്. അങ്ങനെ രാക്കുയിലിനോട് ഞാൻ വിട പറയുകയാണ് എന്ന് ഞാൻ അറിയിക്കുകയാണ്. എന്റെ റോയ് അലക്സ് എന്ന കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിൽ ക്ഷണിച്ചത് ഡയറക്ടർ ടി എസ് സജിയും ക്യാമറാമാൻ പ്രിയനുമായിരുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ. ഡയറക്ടർ ടി എസ് സജിയും ക്യാമറാമാൻ പ്രിയനും സീരിയലിൽ നിന്നും പിന്മാറിയതിൽ തുടർന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലിൽ നിന്നും പിന്മാറുന്നു. കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണു ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്.

ഞാൻ ആൽബത്തിൽ ചുവടു വക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സ് കീഴടക്കിയ ആൽബങ്ങളിൽ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്.

റോയിസി റൊമാന്റിക് നിമിഷങ്ങൾ ഇത്രയും ഹിറ്റ് ആക്കി യതിൽ മുഖ്യ പങ്ക് ദേവികയ്ക്കാണ്. എന്റെ ഒരുപാടു കാലത്തെ സുഹൃത്തിനോടൊപ്പം അഭിനയിക്കാൻ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. നിങ്ങൾക്ക് ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് ഏറ്റവും നല്ലതായി കരുതുകയാണ് പ്രിയപ്പെട്ട സ്വാത്.

ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച കാർത്തിക ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. പ്രേം ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റ് ആണിത്. റോയ്സി മൊമന്റ്സ് ഇത്രയും റൊമാന്റിക് ആയി സ്‌ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി.

ഐറിൻ നിങ്ങളൊടൊപ്പം പ്രവർത്തിക്കാൻ എനിക്ക് നല്ല അവസരമാണ് ലഭിച്ചത്. ബൈജു ബാഹുലേയൻ- ലൊക്കേഷനിലെ ബോറടി മാറ്റി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന ബിജുവിനോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ സന്തോഷം. ഷോബി തിലകൻ വീണ്ടും വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങൾക്കു ശബ്ദം നൽകുന്ന ഷോബിചേട്ടന് ഒരായിരം നന്ദി എന്നുമാണ് റോൺസൺ വ്യക്തമാക്കുന്നത്.

Advertisement