ഉണ്ടായിരുന്ന വീട് ഓഖിയിൽ തകർന്നു പോയി, ലോക്കഡൗൺ മൂലം മിമിക്രിയും സിനിമയുമില്ല, കോബ്രാ രാജേഷിന് ദുരിതകാലം, ജീവിക്കാനായി ഉണക്കമീൻ കച്ചവടം

102

മിമിക്രി രംഗത്ത് നിന്നും എത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു പിടി മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ച താരമായിരുന്നു രാജേഷ്. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ പോലീസിനെ ചുറ്റിച്ച കോബ്രയെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല.

ഈ ചിത്രത്തോടെ കോബ്രാ രാജേഷ് എന്നറിയപ്പെടുന്ന ഈ കലാകാരന് ആദ്യ ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചിട്ടും പിന്നീട് നല്ല ചിത്രങ്ങൾ ലഭിച്ചില്ല. പതിമൂന്ന് സിനിമകളിൽ ആണ് രാജേഷ് അഭിനയിച്ചത്.

Advertisements

പത്താംക്ലാസ് കഴിഞ്ഞതോടെ അദ്ദേഹം പഠനം നിർത്തി. ആലപ്പി നവമി തിയേറ്റേഴ്സിന്റെ ബാലെക്ക് കർട്ടൻകെട്ടിയാണ് കലാരംഗത്തെ തുടക്കം. പിന്നീട്‌പ്രൊഡക്ഷൻ ബോയി ആയി. വരുമാനം വേണ്ടത്ര കിട്ടാതായതോടെ ഒന്നും മിച്ചമെടുക്കാൻ ഇല്ലാതായി. വീണ്ടും വീട്ടിൽ മടങ്ങിയെത്തി.

കുടുംബ ചെലവുകൾ കൂടിയപ്പോൾ ചുമട്ടുതൊഴിലാളി ആയി. ഇതിനിടെ ആണ് രാജേഷിനെ തേടി ചാനൽ ഷോയിൽ മിമിക്കിര ചെയ്യാനുള്ള അവസരം എത്തിയത്. കോട്ടയം നസീറാണ് രാജേഷിലെ കലാകാരനെ തിരിച്ചറിഞ്ഞത്. വീരപ്പനായിട്ടായിരുന്നു രാജേഷിന്റെ തുടക്കം. പിന്നീട് സിനിമയിൽ എത്തിയെങ്കിലും രണ്ടു വെട്ടമായുള്ള ലോക്ക് ഡൗൺ തിരിച്ചടിയായി മാറി.

Also Read
അവളെ ഞങ്ങൾ മകളിൽ നിന്നും മരുമകളിലേക്ക് മാറ്റയില്ല, അവൾ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മകളാണ്, ഞങ്ങളുടെ മകന്റെ ജീവനാണ്: മരുമകളെ കുറിച്ച് വീട്ടമ്മയുടെ കുറിപ്പ് വൈറൽ

ഇപ്പോൾ ഇതാ ജീവിതം മുന്നോട്ട് കൊണ്ടപോകാവനായി പുതിയ വേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്ക് അടുത്ത് വളഞ്ഞവഴി കടപ്പുറത്തു ചെന്നാൽ ഇപ്പോൾ ഈ കലാകാരനെ കാണാൻ കഴിയും.

മിമിക്രിയിൽ നിന്നും സിനിമയിൽ നിന്നും വരുമാനം നിലച്ചപ്പോൾ കടപ്പുറത്ത് മീൻ ഉണക്കുകയാണ് ‘കോബ്രാ രാജേഷ്’ എന്നറിയപ്പെടുന്ന മലയാള സിനിമിയിലെ ഈ ഹാസ്യ താരം. സ്വന്തമായി ഒരു വീട് വേണമെന്നത് രാജേഷിന്റെ വലിയൊരു സ്വപ്നമായിരുന്നു.

ഒടുവിൽ നടൻ ജഗദീഷിന്റെയും ഗായികയും അവതാരകയുമായ റിമി ടോമിയുടെയും ഗൾഫിലുള്ള ചില സുമനസ്സുകളുടെയും സഹായത്താൽ രാജേഷിന് വീട് ലഭിച്ചു. എന്നാൽ, ആ വീട്ടിൽ അധികകാലം താമസിക്കാൻ രാജേഷിനു സാധിച്ചില്ല. ഓഖി ചുഴലിക്കാറ്റ് രാജേഷിന്റെ എല്ലാമെല്ലാമായ കുഞ്ഞു വീടിനെ തകർത്തു.

പൂർണമായും വീട് തകർന്നു. പിന്നെ ഓഖി ആഞ്ഞടിച്ചപ്പോൾ വീട് കടലെടുത്തു. പിന്നെ വാടകയ്ക്കായി താമസം. തുടർന്ന് സിനിമയുടെയും സ്റ്റേജ് പരിപാടികളുടെയും ടെലിവിഷൻ ഷോകളുടെയും തിരക്കായി. 2020 മാർച്ചോടെ പരിപാടികളെല്ലാം നിന്നുപോയി. അമ്മ സരസമ്മയും ഭാര്യ രാജിയും മക്കളായ പത്താംക്ലാസുകാരി സീതാലക്ഷ്മിയും നാലാംക്ലാസുകാരി ശിവരശ്മിയും അടങ്ങുന്നതാണ് കുടുംബം.

ഇപ്പോൾ ചെയ്യുന്ന ജോലിയിൽ ദിവസവും 600 രൂപ കിട്ടും. കാര്യങ്ങൾ നടന്നുപോകുമെന്ന് തുറന്നു പറയുകയാണ് രാജേഷ്. വീണ്ടും കലാജീവിതവുമായി മുന്നോട്ട് പോകണം. അതിനുള്ള പ്രാർഥനയിലാണ് താനെന്ന് വ്യക്തമാക്കുകയാണ് താരം.

Also Read
ഞാൻ ഇതൊക്കെ പണ്ട് മുതലേ ചെയ്തിരുന്നു, എല്ലാത്തിനും ഏറ്റവും വലിയ പിന്തുണ ഭർത്താവാണ്: തുറന്നു പറഞ്ഞ് സജിത ബേട്ടി

Advertisement