മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയനടൻ ആയി മാറിയ താരമാണ് ബിജു മേനോൻ. മിഖായേലിന്റെ സന്തതികൾ എന്ന സൂപ്പർഹിറ്റ് സീരിയലിൽ തിളങ്ങി നിന്നിരുന്ന ബിജുമേനോൻ പുത്രൻ എന്ന പേരിൽ ഈ സീരിയൽ സിനിമയായപ്പോൾ അതേ വേഷം തന്നെ ചെയ്ത് സിനിമയിലേക്കും എത്തുകയായിരുന്നു.
നായകനായും വില്ലനായും സഹനടനായും തനിക്ക് കിട്ടുന്ന വേഷങ്ങൾ എല്ലാം ഗംഭീരമാക്കുന്ന നടൻകൂടിയാണ് ബിജു മേനോൻ. ഇപ്പോഴിതാ തന്റെ സിനിമ കരിയറിനെ കുറിച്ചും ആദ്യ സിനിമ പരാജയപ്പെട്ട ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് ബിജു മേനോൻ.
ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എന്റെ ആദ്യ സിനിമ ഇറങ്ങിയ ശേഷം രണ്ടാമത്തെ സിനിമയ്ക്ക് ഒരാൾ അഡ്വാൻസ് തന്നു. എന്നാൽ ആദ്യ സിനിമ ഫ്ളോപ്പായതോടെ ഇവർ ആ അഡ്വാൻസ് തിരിച്ചുവാങ്ങി. ആ സമയത്ത് എനിക്ക് അറിയില്ല എന്തായിരിക്കും സിനിമയിലെ എന്റെ ഭാവിയെന്ന്.
എന്തുചെയ്യണമെന്ന് ഞാൻ അച്ഛനോട് ചോദിച്ചു. നീ ഇതുവരെ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. പഠിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ എന്നാൽ തുടർന്ന് പഠിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പഠിക്കാൻ വേണ്ടി വീണ്ടും തയ്യാറെടുക്കുമ്പോഴാണ് പ്രേം പ്രകാശ് ഹൈവേ എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിക്കുന്നത്.
അങ്ങനെയാണ് ഹൈവേയിൽ അഭിനയിക്കാനായി പോകുന്നതെന്നും ബിജു മേനോൻ വ്യക്തമാക്കുന്നു. അതേ സമയം മലയാളത്തിലെ മുൻകാല സൂപ്പർ നായികാ നടി സംയുക്ത വർമ്മയെയാണ് ബിജുമേനോൻ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം സംയുക്ത വർമ്മ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. ഒരു മകനും ഈ താര ദമ്പതികൾക്ക് ഉണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും യോഗയും മറ്റുമായി തിരക്കുകളിലാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ബിജു മേനോന് ഒപ്പം ഒരു പരസ്യ ചിത്രത്തിലും സംയുക്ത അഭിനയിച്ചിരുന്നു.
അതേ സമ.യം നേരത്തെ ഭാര്യ സംയുക്ത മേനോനെ കുറിച്ച് ബിജു മേനോൻ പറഞ്ഞ വാക്കുകൾ സോഷ്യൽ ലോകത്ത് വൈറൽ ആയി മാറിയിരുന്നു. സംയുക്ത വർമ്മയുമായി വ ഴ ക്കും ത ർ ക്ക ങ്ങളുമെല്ലാം ഉണ്ടാവാറുണ്ട്.
കുറവുകളേറെയുള്ള ഒരാളാണ് ഞാൻ. മകൻ ദക്ഷ് അച്ഛന്റെ സിനിമയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ചോദിച്ചപ്പോൾ അവരങ്ങനെ എന്റെ സിനിമകളൊന്നും കണ്ട് കൃത്യമായി അഭിപ്രായം പറയുന്നവരൊന്നുമല്ല എന്ന് ബിജുമേനോൻ പറയുന്നു. നിലവിലെ ജീവിതത്തിൽ സന്തുഷ്ടവാനാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ കൊണ്ടുപോവാനാണ് ആഗ്രഹമെന്നുമായിരുന്നു താരം പറഞ്ഞത്.