മാസങ്ങൾക്കുള്ളിൽ മൂന്നാം വിവാഹബന്ധവും തകർന്നു: വനിത വിജയകുമാറും പീറ്റർ പോളും പിരിയുന്നു

888

തമിഴകത്തെ പ്രമുഖ നടനായ വിജയകുമാറിന്റെ മകൾ വനിത വിജയകുമാറും കാമുകൻ പീറ്ററും തമ്മിലുള്ള വിവാഹം കുറച്ച് മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.

തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. വിവാഹ ശേഷം ഇവർക്ക് നേരെ നിറയെ വിവാദങ്ങൾ ഉയർന്നിരുന്നു.

Advertisements

പീറ്ററിന്റെ ആദ്യ ഭാര്യയും മകനും ഇവർക്ക് എതിരെ രംഗത്ത് എത്തിയിരുന്നു, ഇവരുടെ വിവാഹബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തത് എന്ന് പീറ്ററിന്റെ ആദ്യ ഭാര്യ അവകാശപ്പെട്ടിരുന്നു.

പീറ്റർ പോളിന്റെ ആദ്യ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് ലക്ഷ്മി രാമകൃഷ്ണൻ, കസ്തൂരി, രവീന്ദർ ചന്ദ്രശേഖർ തുടങ്ങിയ തമിഴ് സിനിമാ താരങ്ങൾ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ഒരു പുതിയ യുദ്ധത്തിന് വഴിയൊരുങ്ങുകയായിരുന്നു.

വനിതയെ പിന്തുണയ്ക്കുന്നരും എതിർക്കുന്നവരുമായി വാക്വാദങ്ങൾ നടന്നു. വിവാദങ്ങളിലുടനീളം വനിത പീറ്ററിനെ പിന്തുണച്ചു. പ്രശ്നങ്ങളെല്ലാം നിയമപരമായി തന്നെ പരിഹരിച്ചു എന്നാണ് പിന്നീട് വനിത പ്രതികരിച്ചത്

പിന്നീട് തങ്ങളുടെ കുടുംബവിശേഷങ്ങളും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ വിശേഷങ്ങളും ഒക്കെ വനിത പങ്കുവെച്ചിരുന്നു, അതിനിടയിൽ പീറ്റർ പോളിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വനിത തന്റെ ഭർത്താവിനെ പരിചരിച്ചതിനെ കുറിച്ചും മറ്റുമൊക്കെ വിശേഷങ്ങൾ വന്നിരുന്നു. തന്റെ ദൈവമാണ് ഭർത്താവ് എന്നാണ് അന്ന് വനിത പറഞ്ഞത്.

ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ഇരുവരും വേർപിരിയുന്നു എന്ന വാർത്തകളാണ്, ഇരുവർക്കുമിടയിൽ ചില അടിപിടികൾ നടന്നു എന്ന് രവീന്ദർ ചന്ദ്രശേഖർ ട്വിറ്ററിലൂടെ പറയുന്നു. ഗോവയിൽ വച്ച് അമിതമായി മദ്യപിച്ച പീറ്റർ മോശമായി പെരുമാറിയത്രെ.

ഇതേ തുടർന്ന് വനിതയും പീറ്ററും തമ്മിൽ വാക്വാദം നടന്നു. തുടർന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ 27നായിരുന്നു വനിതയും പീറ്റർ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റർ പോളിന്റെ മുൻഭാര്യ പരാതിയുമായി രംഗത്തു വരുന്നത്. പീറ്ററും ഭാര്യയും ദാമ്പത്യത്തിലെ അസ്വാരസ്യതകൾ മൂലം 7 വർഷമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

2000 ൽ ആയിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശുമായി നടന്ന ആ വിവാഹത്തിന് ശേഷം സിനിമ വിട്ടു. 2007ൽ ആണ് ഇരുവരും വേർപിരിഞ്ഞത്. ശേഷം ആനന്ദ് ജയ് രാജൻ എന്ന ബിസിനസ്സുകാരനുമായി വിവാഹം നടന്നുവെങ്കിലും 2012 ൽ ആ ബന്ധവും വേർപിരിയുകയായിരുന്നു.

വിവാഹമോചനങ്ങൾക്ക് പിന്നാലെ 2013ൽ നാൻ രാജാവാഗ പോകിരേൻ എന്ന ചിത്രത്തിലൂടെ വനിത അഭിനയത്തിലേക്ക് മടങ്ങി എത്തുകയുമുണ്ടായി. മൂന്ന് മക്കളും വനിതയ്ക്കുണ്ട്. നടിമാരായ ശ്രീദേവി വിജയകുമാർ, പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയകുമാർ എന്നിവരാണ് സഹോദരിമാർ. നടൻ അരുൺ വിജയ് സഹോദരനാണ്

1995ൽ അഭിനയരംഗത്തെത്തിയ നടിയാണ് വനിത. ചന്ദ്രലേഖയായിരുന്നു ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു.

മലയാളം തമിഴ് തെലുഗു ബിഗ് സ്‌ക്രീനിൽ തിളങ്ങിയ വനിത സീരിയലുകളിലും താരമായിരുന്നു. ഇതിനു പിന്നാലെ മിക്ക ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് ഏറെ ശ്രദ്ധേയയായത്.

Advertisement