തന്റെ ഉയരത്തിനും തടിയ്ക്കും കറക്ടാടായ ആൾ ഉണ്ണി മുകുന്ദൻ ആണെന്ന് മാളവിക ജയറാം

2957

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവരോടുള്ള അതേസ്‌നേഹം ആരാധകർ ഇവരുടെ മക്കൾക്കും നൽകുന്നുണ്ട്. മാതൃകാ താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടേയും മകളാണ് ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം.

ഇതുവരെ സിനിമയിൽ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക. നേരത്തെ ഒരു സ്വർണ്ണക്കടയ്ക്കു വേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു.

Advertisements

താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകൾ സംശയിച്ചിരുന്നു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നൽകിയിരുന്നു. ഇതുവരെ ഒരു അഭിമുഖങ്ങളിൽ പോലും വന്നിട്ടില്ലാത്ത താരപുത്രി ഇപ്പോഴിതാ ആദ്യമായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖം വൈറലാവുകയാണ്.

Also Read:
എനിക്ക് ആ സമയത്ത് നയൻതാരയോട് ശരിക്കും പ്രണയം തോന്നിയിരുന്നു, എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ലെന്ന് ആ നടി തീർത്ത് പറഞ്ഞു: വെളിപ്പെടുത്തലുമായി യോഗി ബാബു

തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് താരം വാചാലയാവുന്നത്. താരം സിനിമാ പ്രവേശനത്തെ കുറിച്ച് വളരെ വ്യക്തമായ മറുപടിയാണ് നൽകുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫർട്ടബിൾ സോൺ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

മലയാളത്തിൽ ഒരു അവസരം ലഭിക്കുകയാണെങ്കിൽ തനിക്ക് അഭിനയിക്കാൻ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന് ഒപ്പമാണെന്നാണ് പറിയുന്നത്. അതിനൊരു കാരണം ഉണ്ടെന്നും മാളവിക പറയുന്നു. തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടൻ ഉണ്ണി മുകുന്ദൻ ആണെന്നാണ് താരപുത്രി പറയുന്നത്.

തമിഴിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. ജയറാമുമൊത്ത് ഒരു പരസ്യചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. പരസ്യചിത്രങ്ങളിൽ ആദ്യമായാണ് അഭിനയിക്കുന്നതെന്നും സ്റ്റിൽസ് ധാരാളം എടുത്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Also Read:
അന്ന് ആ ഗൾഫ് ട്രിപ്പിന് ഞാൻ നയൻതാരയെ നേരിട്ട് വിളിച്ചു, പക്ഷേ അവർ വരില്ലെന്ന് പറഞ്ഞു; കാരണം വെളിപ്പെടുത്തി മുകേഷ്

അതേസമയം ജയറാം പാർവ്വതി ദമ്പതികളുടെ മകൻ കാളിദാസൻ കുട്ടിയായിരുന്നപ്പോൾ സിനിമയിൽ എത്തിയതാണ്. നായകനായും കാളിദാസൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.മാളവികയാണെങ്കിലോ ഫാഷൻ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോൾ.

ഈ വർഷമാദ്യം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആദ്യം നായികയായി വിളിച്ചത് മാളവികയെ ആയിരുന്നുവെന്ന് ജയറാം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയിൽ ദുൽഖറിന്റെ നായികയായിട്ടായിരുന്നു മാളവികയെ വിളിച്ചത്.

എന്നാൽ താരപുത്രി ആ വേഷം വെണ്ടെന്ന് വെച്ചു. പിന്നീട് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനായിരുന്നു ആ വേഷത്തിലെത്തിയത്.

Advertisement