നിരവധി സൂപ്പർ ക്ലാസ്സിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് സിബി മലയിൽ. മുത്താരംകുന്ന് പിഒ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാളത്തിൽ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ അദ്ദേഹം തൊട്ടതെല്ലാം പൊന്നായി മാറിയിരുന്നു.
തനിയാവർത്തനം, ആകാശദൂത്, കിരീടം, ഭരതം, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ക്ലാസ്സിക് സിനിമകൾ ആണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ള. അതേ സമയം ഇടക്കാലത്ത് അദ്ദേഹം സിനിമാ സംവിധാന രംഗത്ത് നിന്ന് വിട്ടു നിൽക്കുക ആയിരുന്നു.
അതേ സമയം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രവുമായി വീണ്ടും മലയാള സിനിമയിൽ സജീവം ആവുകയാണ് സംവിധായകൻ സിബി മലയിൽ ഇപ്പോൾ. യുവതാരങ്ങളായ ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ തന്റെ മുൻ സിനിമകളെ കുറിച്ചും സിനിമയുടെ കഥ കേട്ട് അഭിനയിക്കാൻ സമ്മതിച്ചതിന് ശേഷം പിന്മാറിയ താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിബി മലയിൽ. ജയറാമിനെ 2004ൽ നായകനാക്കി സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തെ കുറിച്ചായിരുന്നു സിബി മലയിലിന്റെ തുറന്ന് പറച്ചിൽ.
ഈ ചിത്രത്തിൽ ഭാവന അവതരിപ്പിച്ച കഥാപാത്രത്തമായി എത്തേണ്ടിയിരുന്നത് നയൻതാര ആയിരുന്നെന്നും എന്നാൽ പൂജയ്ക്ക് വരെ വന്ന നയൻതാര പിന്നീട് ചിത്രത്തിൽ നിന്ന് പിന്മാറുക ആയിരുന്നെന്നും സിബി മലയിൽ വെളിപ്പെടുത്തുന്നു.അമൃതത്തിലേക്ക് നയൻതാരയെ കാസ്റ്റ് ചെയ്തത് ഭാവന ചെയ്ത റോളിലേക്ക് ആയിരുന്നു. ജയറാമിന്റെ പെയറായിട്ട് പത്മപ്രിയയേയും രണ്ടാമത്തെ ക്യാരക്ടറിന്റെ പെയറായിട്ട് നയൻതാരയും ആയിരുന്നു.
ആദ്യം പൃഥ്വിരാജ് ആയിരുന്നു പെയർ. പൃഥ്വിരാജ് നയൻതാര എന്ന നിലയിൽ ആയിരുന്നു കാസ്റ്റ് ചെയ്തത്. നയൻതാര അതിന്റെ പൂജയ്ക്ക് ഒക്കെ വന്ന് പോയതാണ്. ഷൂട്ടിങ് തുടങ്ങുന്ന ഘട്ടമായപ്പോൾ അവർക്ക് ഒരു തമിഴ് പടം വന്നു. ശരത് കുമാറിന്റെ കൂടെ. അങ്ങനെ ഡേറ്റുമായി ക്ലാഷ് ആകുമെന്ന് പറഞ്ഞ് അവർ അതിൽ നിന്ന് ഒഴിവാകുക ആയിരുന്നു എന്നാണ് സിബി മലയിൽ പറയുന്നത്.
അതേ സമയം ഈ സിനിമയിലേക്ക് പൃഥ്വിരാജിനെ കാസ്റ്റ് ചെയ്‌തെങ്കിലും ചില കാരണങ്ങളാൽ മറ്റൊരാളെ തെരഞ്ഞെടു ക്കേണ്ടി വന്നുവെന്ന് സിബി മലയിൽ മറ്റൊരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു.അമൃതം എന്ന സിനിമയിൽ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു.
ഞാൻ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തിൽ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസർമാർ പറഞ്ഞു. അത് നിങ്ങൾ തീരുമാനിക്ക് എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല ആ കഥാപാത്രത്തിന് നിങ്ങൾക്ക് എത്ര ബജറ്റാണ് ഉള്ളതെന്ന് പറയുക അല്ലെങ്കിൽ വേറെ ഓപ്ഷൻ നോക്കാമെന്ന് ഞാൻ പറഞ്ഞു.
അവർ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിൽ എത്തിയില്ല. വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് അരുൺ എന്ന ആക്ടർ ആ സിനിമയിൽ ജയറാമിന്റെ അനുജനായി അഭിനയിക്കുന്നത്. പൃഥ്വിരാജുമായി അവർ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ല.
ആ സിനിമയിൽ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാൻ ആണെന്നാണ് അദ്ദേഹം വിചാരിച്ചു വെച്ചിരിക്കുന്നത് എന്ന് വർഷങ്ങൾക്ക് ശേഷമാണ് എനിക്ക് മനസിലാക്കിയത്. അങ്ങനെ എന്തോ ആണത് ഒരു ക്ലാരിറ്റി ഇല്ല. ഇപ്പോഴും ഒരു അകൽച്ചയുണ്ട്. അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങൾ കഴിഞ്ഞു എന്നും സിബി മലയിൽ വ്യക്തമാക്കുന്നു.