മലയാള സിനിമയിൽ നിരവധി വമ്പൻ വിജയ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള കൂടുകെട്ടാണ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും സംവിധായകൻ പ്രിയദർശന്റെയും. ഇരുവരും ഒന്നിച്ച സിനിമകളിൽ വിരലിൽ എണ്ണാവുന്നവ ഒഴികെ ബാക്കി എല്ലാ ചിത്രങ്ങളും തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.
ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശനും ലോക സിനിമയിലെ തന്നെ നടന വിസ്മയമായ മോഹൻലാലും ഒന്നിക്കുമ്പോൾ എല്ലാം പ്രേക്ഷകർക്ക് വലിയ പ്രിതീക്ഷയാണ് ഉള്ളത്.
പൂച്ചക്ക് ഒരു മൂക്കുത്തി, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, ചെപ്പ്, ആര്യൻ, ചിത്രം, കിലുക്കം, മിഥുനം, മിന്നാരം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, ചന്ദ്രലേഖ, തേൻമാവിൻ കൊമ്പത്ത്, ഒപ്പം, കിളിച്ചുണ്ടൻ മാമ്പഴം, വന്ദനം, കാക്കക്കുയിൽ, കാലാപാനി, മരയ്ക്കാർ അറബിക്കടിലിന്റെ സിംഹം തുടങ്ങി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള നിരവധി ഹിറ്റ് സിനിമകൾ ആണ് പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ളത്.
മോഹൻലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങൾ തിയറ്ററുകളിൽ വൻ തരംഗം തീർത്തിരുന്നത് തൊണ്ണൂറുകളിൽ ആയിരുന്നു. അതിൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ കാഴ്ചക്കാർ ഏറെയാണ്.
എന്നാൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങി മികച്ച സിനിമയായിരുന്നിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രമാണ് മിന്നാരം. അതേ സമയം ഇപ്പോൾ മിനിസ്‌ക്രീനിൽ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹൻലാൽ ചിത്രം കൂടിയാണ് മിന്നാരം.
1994 സെപ്റ്റംബർ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. പ്രിയദർശൻ എഴുതി സംവിധാനം ചെയ്ത മിന്നാരത്തിൽ തെന്നിന്ത്യൻ താരസുന്ദരി ശോഭന ആയിരുന്നു നായികയായി എത്തിയത്. തിലകൻ, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയൻപിള്ള രാജു തുടങ്ങി വൻ താരനിര ഈ സിനിമയിൽ അണിനിരന്നു.
ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് ആയിരുന്നു മിന്നാരം എന്നാൽ, തിയറ്ററുകളിൽ മിന്നാരം അത്ര വലിയ വിജയം ആയിരുന്നില്ല. പിൽക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂെ ടയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മിന്നാരത്തിന്റെ ക്ലൈമാക്സിൽ ശോഭനയുടെ കഥാപാത്രം മ രി ക്കു ന്ന ത് കാണിക്കുന്നുണ്ട്.
നായികയുടെ മരണം ഒരു ട്രാജിക്ക് എൻഡാണ് സിനിമയ്ക്ക് കൊടുക്കുന്നത്. അക്കാലത്ത് ഈ ക്ലൈമാക്സ് അത്രത്തോളം സ്വീകരിക്കപ്പെടാത്തത് ആണ് സിനിമ വേണ്ടത്ര വിജയം ആകാതിരിക്കാൻ കാരണമായത്. എസ്പി വെങ്കിടേഷ് ഈണെ കൊടിത്ത മികച്ച പാട്ടുകളും കെവി ആനന്ദിന്റെ സ്റ്റൈൽ ക്യാമറ വർക്കും ചിത്രത്തിൽ വലിയ പ്രത്യേകതകൾ ആയിരുന്നു.
ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ ആയിരുന്നു മിന്നാരം നിർമ്മിച്ചിരുന്നത്. ചിത്രത്തിലെ തമാശ രംഗങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്.