എന്റെ ഏഴ് വയസ്സുള്ള മകൻ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി നടി മീരാ വാസുദേവ്

15408

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ബ്ലെസ്സി താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തൻമാത്ര എന്ന സിനിമയിലുടെ മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയണ് നടി മീരാ വാസുദേവ്. പിന്നീട് ഒരു പിടി മലയാള സിനിമകൾ മികച്ച വേഷങ്ങൾ ചെയ്ത മീര വാസുദേവ് ആരധാകരുടെ പ്രിയങ്കരിയായിരുന്നു.

മലയാളത്തിന് പുറമേ ബോളിവുഡ് സിനിമകളിലും തമിഴിലും ഒക്കെ നടി വേഷം ഇട്ടിരുന്നു. എന്നാൽ കുറച്ചുകാലം നടി സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. നടിയും രണ്ട് വിവാഹങ്ങളും ദാമ്പത്യ തകർച്ചയും ഒക്കെയായിരുന്നു നടിയെ ഈ രംഗത്ത് നിന്നും അകറ്റി നിർത്തിയത്.

Advertisements

എന്നാൽ 2 വിവാഹ ബന്ധങ്ങളും വേർ പിരിഞ്ഞതോടെ നടി വീണ്ടും അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു. നടിക്ക് ഒരു മകനും ഉണ്ട്. മലയാളം മിനിസ്‌ക്രീനിൽ കൂടിയാണ് നടി അഭിനയരംഗത്തേക്ക് മടങ്ങി എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സിരീയലിലാണ് നടി അഭിനയിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രമായ സുമിത്ര എന്ന വീട്ടമ്മയെ ആണാ മീരാ വാസുദേവ് അവതരിപ്പിക്കുന്നത്. സുമിത്രയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയാണ് പരമ്പര കടന്ന് പോവുന്നത്,

Also Read
ആര്യയുടെ പുതിയ ഗെറ്റപ്പ് കണ്ട് കണ്ണുതള്ളി ആരാധകർ, ഇത് ഒരു ഒന്നൊന്നര മോഡലിങ്ങായി പോയല്ലോ എന്ന് കമന്റുകൾ

സോഷ്യൽ മീഡിയയിലും സജീവമായ മീര ഇപ്പോൾ ഒരു ഇപ്പോൾ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഏഴുവയസ്സുള്ള തന്റെ മകൻ ഏകാന്തത അനുഭവിക്കുന്നതിനെ പറ്റിയാണ് മീരാ വാസുദേവ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുൻപ് ഞാനും എന്റെ 7 വയസ്സുള്ള മകനും തമ്മിൽ സംസാരിച്ചു.

അവന് വല്ലാത്ത ഏകാന്തത ഫീൽ ചെയ്യുന്നുണ്ട് എന്നാണ് അവൻ പറയുന്നത്. വിഷാദം എന്ന വാക്ക് ഒന്നും അവനെ പരിചയമില്ല. മറ്റുള്ളവരുടെ അടുത്തേക്ക് പോകുവാനും കൂടിക്കാഴ്ച നടത്തുവാനും സാധിക്കാത്ത വിധത്തിൽ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഒറ്റപ്പെടലിന് അവൻ നിർബന്ധിതനാവുകയാണ്. മുൻപത്തെ പോലെ നമുക്ക് മറ്റൊരാളുടെ മുൻപിൽ ഇരുന്നു കൊണ്ട് സംസാരിക്കാൻ സാധിക്കുന്നില്ല.

അങ്ങനെയുള്ളപ്പോൾ ആണ് ഏകാന്തത അനുഭവപ്പെടുന്നതായി മകൻ പറയുന്നത്. അത് ഏകാന്തത അല്ല എന്നും, ഒറ്റയ്ക്ക് ആയി പോകുന്നതാണ് എന്നും ഞാൻ മാറ്റി പറഞ്ഞുകൊടുത്തു. ഈ രണ്ടു വികാരങ്ങളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. അവൻ ഒറ്റപ്പെടാൻ ഉള്ള കാരണവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ശരീരം കൊണ്ട് ദൂരെ ആണെങ്കിലും നമുക്ക് വീഡിയോ കോൾ വഴി മറ്റുള്ളവരുമായി അടുപ്പം സൂക്ഷിക്കാൻ സാധിക്കും എന്റെ മകൻ ഏകാന്തൻ ആണ് എന്ന് അവൻ പറഞ്ഞപ്പോൾ വലിയ വേദന ആണ് എനിക്ക് തോന്നിയത്.

കൂട്ടായ്മകൾ ഇല്ലാത്തതാണ് ഈ വിഷമത്തിൽ കാരണം. ഈ മഹാമാരി കാലത്ത് ലോകം മുഴുവനുമുള്ള കുട്ടികളും മുതിർന്നവരും നിർബന്ധിതമായി ഒറ്റയ്ക്കിരിക്കാൻ ഉള്ള അവസ്ഥയാണ് വന്നിരിക്കുന്നത്. ഇതിനെ മറികടക്കാൻ രണ്ട് ആശയങ്ങളാണ് എനിക്ക് തോന്നുന്നത്. അത് പരിശീലിച്ചാൽ നിങ്ങൾക്കും ഈ വിഷാദരോഗത്തെയും ഏകാന്തതയും മറികടക്കുവാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്കു പ്രിയപ്പെട്ടവരെ ചേർത്തു പിടിക്കുന്നത് ആണ് ഒന്നാമത്തെ രീതി.

Also Read
കേരളത്തിന്റെ തിരുവോണ ബംബർ അടിച്ചത് ഗൾഫിലെ ചായക്കട തൊഴിലാളിക്കോ, അതോ കൊച്ചിക്കാരൻ ഓട്ടോ ഡ്രൈവർക്കോ?

നമ്മൾ ഫിസിക്കൽ ആയി അവരുടെ അടുത്ത് ഇല്ലെങ്കിൽ പോലും നമുക്ക് അവരുടെ അടുത്ത് വൈറലായി എത്താൻ സാധിക്കും. വീഡിയോ കോൾ പോലുള്ള ഉപാധികൾ വഴി. രണ്ടാമത്തേത് മെഡിറ്റേഷൻ ആണ്. നിങ്ങൾക്കിഷ്ടപ്പെട്ട ഏതെങ്കിലും കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ട് സ്വയം സമയം ചിലവഴിക്കുക. അതല്ലെങ്കിൽ ഏതെങ്കിലും ഇഷ്ടപ്പെട്ട സ്ഥലത്ത് പോയിരുന്നു നിങ്ങൾ നിങ്ങളുടേതായ സമയം ചിലവഴിച്ചു കൊണ്ട് സ്വയം സമാധാനം കണ്ടെത്തുക എന്നും മീരാ വാസുദേവ് വീഡിയോയിൽ പറഞ്ഞു അവസാനിപ്പിക്കുന്നു.

അതേ സമയം മോഡലിങ് രംഗത്ത് നിന്നുമെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ കഴിവു തെളിയിക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരാ വാസുദേവിന് ആരാധകരും ഏറെയാണ്. ഇപ്പോൾ മകനും ഒത്ത് കൊച്ചി കാക്കനാട് ആണ് താരം താമസിക്കുന്നത്.

Also Read
അവളുണ്ടെങ്കിലേ എനിക്ക് പൂർണ്ണത വരുള്ളൂ ; സൈമ വേദിയിൽ തിളങ്ങി പ്രിയഗായികമാർ! ട്രെൻഡിംഗായി സഹോദരിമാരുടെ ചിത്രങ്ങൾ

Advertisement