മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കരിയറിൽ വലിയ വിജയമായ സിനിമകളിലൊന്നാണ് ബാലേട്ടൻ. 2003ൽ വിഎം വിനുവിന്റെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മോഹൻലാലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.
ചിത്രത്തിൽ മോഹൻലാലിനെയല്ല, മറ്റൊരു താരത്തെ ആയിരുന്നു നായകനായി ആലോച്ചിരുന്നതെന്ന് സംവിധായകൻ പറയുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ ബാലേട്ടനിൽ നായകനായി മോഹൻലാലിനെയല്ല ആദ്യം പരിഗണിച്ചതെന്ന് സംവിധായകൻ വെളിപ്പെടുത്തിയത്. ഒരു അച്ഛനും മകനും തമ്മിലുളള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു.
കേട്ടപ്പോൾ തന്നെ ഹൃദയസ്പർശിയായ ഒരുപാട് മൂഹുർത്തങ്ങൾ ഞാനതിൽ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂർത്തിയാക്കാനുളള ശ്രമമായിരുന്നു. തുടർന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂർത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു. തിരക്കഥയിൽ ആരെയാണ് നടനായി മനസിൽ കാണുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ജയറാമായാൽ കലക്കില്ലേ എന്നാണ് ഷാഹിദ് ചോദിച്ചത്.
എന്നാൽ കഥ കേട്ടപ്പോൾ തന്നെ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹൻലാലിന്റെതായിരുന്നു. മോഹൻലാൽ എന്ന നടനിൽ നമ്മൾ കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കിൽ അത്തരം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ നമ്മുക്കിത് ഉടൻ തന്നെ ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. വിഎം വിനു വെളിപ്പെടുത്തി
ആരാധകർക്കൊപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്ത സിനിമ കൂടിയായിരുന്നു മോഹൻലാലിന്റെ ബാലേട്ടൻ. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിഎ ഷാഹിദിന്റെ തിരക്കഥയിലാണ്ടി എ ഷാഹിദിന്റെ തിരക്കഥയിലാണ് സംവിധായകൻ വിഎം വിനു ഈ ചിത്രം ഒരുക്കിയത്.
കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ രസകരമായ നർമ്മ മൂഹുർത്തങ്ങളും നിരവധി ഉണ്ടായിരുന്നു. നെടുമുടി വേണു മോഹൻലാലിന്റെ അച്ഛനായി എത്തിയ ചിത്രത്തിൽ ദേവയാനി ആയിരുന്നു നായിക. ജഗതി ശ്രീകുമാർ, ഹരീശ്രി അശോകൻ, സുധീഷ് ഇന്നസെന്റ്, റിയാസ് ഖാൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജയചന്ദ്രനാണ് സിനിമയിലെ പാട്ടുകൾ ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ചവയായിരുന്നു. അരോമ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ എം മണി ആയിരുന്നു ബാലേട്ടൻ നിർമ്മിച്ചത്. കുടുംബ പ്രേക്ഷകരായിരുന്നു ചിത്രത്തെ കൂടുതൽ ഏറ്റെടുത്തത്.