മലയാള സിനിമയിൽ ബാലതാരമായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് നന്ദന വർമ്മ. മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് നന്ദന വർമ്മ ശ്രദ്ധ നേടിയത്. ഗപ്പി എന്ന ചിത്രത്തിൽ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
ടൊവിനോ തോമസ്, ചേതൻ ജയലാൽ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സുന്ദർദാസ് സംവിധാനം ചെയ്ത റബേക്ക് ഉതുപ്പ് എന്ന ചിത്രത്തിൽ ആൻ അഗസ്റ്റിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നന്ദനയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് നന്ദന. തനിക്ക് നേരെ സൈബർ മീഡിയയിൽ ഉണ്ടായിട്ടുള്ള ബുള്ളിയിങ്ങിനു എതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ഒരാളാണ് നന്ദന. അടുത്തിടെ നടി അനശ്വര രാജനെ സദാചാരം പഠുപ്പിക്കാൻ എത്തിയവർക്ക് എതിരെ പ്രതിഷേധിച്ചു നന്ദനയും എത്തിയിരുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നന്ദന പറഞ്ഞ വാക്കുകൾ ഇങ്ങനെ. ഒട്ടുമുക്കാൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ വരുന്ന കമന്റ് ആണ് സിനിമയിൽ ചാൻസ് കൂടുതൽ കിട്ടാൻ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങി എന്ന്.
അങ്ങനെ പറയുന്നത് കൊണ്ട് അവർക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്നറിയില്ല. ഫോട്ടോഷൂട്ടിനു ഒക്കെ ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ മോശമായ കമന്റ് ഇടുന്നത് എന്തിനാ, ഇവർക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ.
നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്. എനിക്കും പലപ്പോഴും ഇത്തരത്തിലുള്ള മോശം കമെന്റുകൾ വന്നിട്ടുണ്ട്. ഞാൻ അപ്പോഴൊക്കെ നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. ആണുങ്ങളുടെ സോഷ്യൽ മീഡിയയിലെ ഫോട്ടോക്ക് താഴെയും പെണ്ണുങ്ങളുടെ സോഷ്യൽ മീഡിയ ഫോട്ടോക്ക് താഴെയും വരുന്ന കമെന്റുകൾക്ക് വ്യതാസമുണ്ട്.
ചിലതൊക്കെ നമ്മളെ ഡൗൺ ആക്കും. അനശ്വരക്ക് ഇതൊന്നും ഒരു പ്രശ്‌നം ആയിരിക്കും എന്ന് തോന്നുന്നില്ല. കാരണം അവൾ വളരെ ബോൾഡ് ആയ ഒരാളാണ്. സംസ്‌ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല ഇടുന്നത് എന്നാണ് ആളുകളുടെ പരാതി. ആ ആളുകളോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‌കാരം എന്താ എന്നാണെന്നും നന്ദന വർമ്മ പറയുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത 2012 ൽ പ്രദർശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിൽ കൽപ്പനയുടെ മകളായി നന്ദന അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത 2012ൽ പ്രദർശനത്തിനെത്തിയ അയാളും ഞാനും തമ്മിൽ, സുവീരൻ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.
ഷാജി എം സംവിധാനം ചെയ്യുന്ന മിസ്സിസ് ലേഖാ തരൂർ കാണുന്നത്, സുകുമാരന്റെ എന്റെ പുതിയ നമ്പർ, ആകാശമിഠായി, സൺഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.