പൊതുവേ സിനിമയിലെ നായികമാരെക്കാൾ ജനപ്രീതി നേടുന്നതും പ്രേക്ഷക മനസ്സിൽ ചേക്കേറുന്നതും പലപ്പോഴും സീരിയൽ നായികമാരാണ്. വീട്ടമമ്മമാരാണ് അധികം മിനിസ്‌ക്രീനിന്റെ ആരാധകർ എന്നത് തന്നെയാണ് അതിന് കാരണവും.
കണ്ണീർ സീരിയലുകളിലെ ദുഖപുത്രിമാർക്കാണ് കൂടുംബ സദസ്സകൾക്ക് കൂടുതലും പ്രിയങ്കരിയാവുന്നത്.
അത്തരത്തിൽ നിരവധി നായികമാരാണ് മിനിസ്‌ക്രീനിൽ നിന്നും വിടപറഞ്ഞിട്ടും പ്രേക്ഷക മനസ്സിൽ കുടിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്നു ചന്ദനമഴ. സീരിയലിലെ അമൃത പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരിയാണ്.
അതുകൊണ്ട് തന്നെയാണ് നടിയുടെ വിവാഹമോചന വാർത്ത ആരാധകരെ ഞെട്ടിച്ചത്. പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞതെന്നും വിവാഹ ബന്ധത്തിന് കേവലം ഒരുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മേഘ്‌നയുടെ മുൻഭർത്താവ് ഡോൺ വ്യക്തമാക്കിയിരുന്നു. നടിയുടെ വിവാഹ മോചന വാർത്ത ഞെട്ടലോടെയാണ് പ്രേക്ഷകർ അറിഞ്ഞത്.
അതേസമയം വിവാഹ മോചിതയായ ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു മേഘ്ന. പുതിയ യൂടൂബ് ചാനൽ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്ന നേരത്തെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്.
മേഘ്നാസ് സ്റ്റ്യൂഡിയോ ബോക്സ് എന്ന ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു. ചാനൽ ആരംഭിച്ച് കുറച്ച് നാളുകൾക്കുളളിൽ തന്നെ താരത്തിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും ലഭിച്ചു. യൂടൂബ് ചാനലിൽ നടിയുടെതായി വന്ന മിക്ക വീഡിയോകളും നേരത്ത വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം യൂടൂബ് ചാനൽ പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും ഓണത്തിന് ശേഷം നടിയുടെ പുതിയ വീഡിയോകളൊന്നും വന്നിരുന്നില്ല. ചന്ദനമഴ താരത്തിന്റെ പുതിയ വീഡിയോസ് കാണാത്തതിലുളള നിരാശ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ആരാധകർ. മുൻപ് അപ്ലോഡ് ചെയ്ത വീഡിയോകൾക്ക് താഴെയാണ് മേഘ്ന എവിടെയാണ്, യൂടൂബ് ചാനൽ നിർത്തിയോ എന്നൊക്കെയുളള സംശയങ്ങളുമായി ആരാധകർ കമന്റുകൾ ഇടുന്നത്.