മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ നായകനായി വിമാനം എന്ന ചിത്രത്തിലെ നായികയായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദുർഗാ കൃഷ്ണ. അതേ സമയം കഴിഞ്ഞ കുറേ കാലമായി ദുർഗ കൃഷ്ണ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്ന താരം കൂടിയാണ്.
ദുർഗയ്ക്ക് എതിരെ പലപ്പോഴും വിമർശനങ്ങൾ ഉയരുന്നത് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിന്റെ പേരിലാണ്. വിവാഹിത ആയിട്ടും ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിന് ദുർഗയുടെ ഭർത്താവിന് എതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഉടൽ എന്ന ദുർഗയുടെ ചിത്രമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ചിത്രത്തിലെ ചുംബന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഉടൽപോലെ ഒരു ചിത്രത്തെ മലയാളികളുടെ സെക്ഷ്വൽ ഫ്രസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്ക പെട്ടതിൽ വിഷമമുണ്ടെന്ന് തുറന്നു പറയുകയാണ് ദുർഗ ഇപ്പോൾ.
ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ദുർഗാ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:
ഉടലിലിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പ് ഇല്ലാതെ ചെയ്യണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ധ്യാൻ ശ്രീനിവാസൻ, മുതുകിന് ഇടിക്കുന്ന രംഗത്തിൽ ശരിക്കും ഇടികിട്ടി. രണ്ടു ദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രൻസ് ഏട്ടന്റെ കയ്യിൽ നിന്നും ഇടികിട്ടി. ഇതൊന്നും ടൈമിംഗ് തെറ്റി കിട്ടുന്നതല്ല.
ആത്മാർഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്റ്റെയർകെയ്സിൽ നിന്ന് വീണ് താഴെ ചുമരിൽ തലയിടിക്കുന്ന സീനുണ്ട്, അവസാനം അലമാരയിൽ തലയിടിക്കുന്ന സീൻ അഭിനയിച്ച് കഴിഞ്ഞ് തലയിലൊരു മരവിപ്പുപോലെ തോന്നിയതേ ഓർമ്മയുള്ളു.
പിന്നെ ഉണരുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. ഇതൊന്നും ചർച്ച ചെയ്യാതെ ബെഡ്‌റൂം സീനിനെക്കുറിച്ച് പറയുന്നതിൽ നിന്ന് തന്നെ മലയാളികളുടെ സെക്ഷ്വൽ ഫ്രസ്‌ട്രേഷൻ മനസിലാക്കാം. ഗൂഗിളിൽ ദുർഗ എന്ന് സെർച്ച് ചെയ്താൽ തന്നെ ബെഡ്‌റൂം സീൻ എന്ന് സജഷൻ വരും.
ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ട്. ലിപ് ലോക്ക് സീനിൽ അഭിനയിച്ച ഞാൻ സന്തോഷത്തോടെ കുട്ടിയേയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെൺകുട്ടി ഇപ്പോഴും വിമർശനങ്ങൾക്കു മറുപടി പറയുന്ന എന്ന കൃഷ്ണ ശങ്കറിന്റെ പോസ്റ്റ് വൈറലായി.
അതിനു താഴെ ഒരാൾ വന്നു ചോദിച്ചത്, നിങ്ങളുടെ ഭാര്യയാണ് അന്യ പുരുഷനെ ചുംബിച്ചത് എങ്കിലോ എന്നാണ്. അപ്പോൾ പ്രശ്നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്ന് മനസിലാകുന്നില്ലെന്നും ദുർഗ പറയുന്നു.