ബീസ്റ്റിന് ശേഷം വിജയ് എത്തുന്നത് ദേശീയ അവാർഡ് ജേതാവിന്റെ ചിത്രത്തിൽ, രണ്ടു ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിന് പടുകൂറ്റൻ പ്രതിഫലം, വിജയ് ചോദിക്കുന്നത് എന്തും കൊടുക്കാൻ നിർമ്മാതാക്കളുടെ ക്യൂ

186

തമിഴകത്തിന്റെ ദളപതി വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിജയിയുടെ 65ാം ചിത്രമായിട്ടാണ് ബീസ്റ്റ് ഒരുങ്ങുന്നത്.

അദ്ദേഹത്തിന്റെ 66ാം ചിത്രത്തെ കുറിച്ചും നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രം സംവിധാനം ചെയ്ത ദേസിംഗ് പെരിയസാമി ആയിരിക്കും അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

Advertisements

Also Read
നടൻ ബാലയുടെ പുതിയ വധുവിനെ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്, വീഡിയോ വൈറൽ, ഫഹദ് ഫാസിലിന് ഒപ്പവും ബാലയും ഈ യുവതിയും

എന്നാൽ വിജയ്യുടെ 66ാം ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു ഹിറ്റ് സംവിധായകൻ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തെലുങ്കിൽ ഏറെ ഹിറ്റായ മഹർഷി എന്ന സിനിമ സംവിധാനം ചെയ്ത വംശി പെഡിപ്പള്ളി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ബീസ്റ്റിനു ശേഷം വിജയ് അഭിനയിക്കുന്ന ചിത്രം ഏതെന്ന് ആരാധകർക്കിടയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചർച്ചകൾ നടക്കുന്നുണ്ട്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ സംവിധായകൻ ദേസിംഗ് പെരിയസാമിയുടെ പേരാണ് ദളപതി 66 നൊപ്പം ചേർത്ത് മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തത്.

ദേസിംഗുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അത് ബീസ്റ്റിനു ശേഷമുള്ള വിജയ് ചിത്രമാവാൻ വഴിയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. വിജയിയുടെ കരിയറിലെ 66ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കുമെന്നും സംവിധാനം ചെയ്യുക തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി ആയിരിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‌കാരം നേടിയ ‘മഹർഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ഊപ്പിരി, യെവാഡു അടക്കം കരിയറിൽ ഇതുവരെ അഞ്ച് സിനിമകൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ നിർമ്മാതാവ് ദിൽ രാജു ആയിരിക്കും വിജയ് ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം വിജയ് പുതിയ ചിത്രത്തിൽ വാങ്ങാനിരിക്കുന്ന പ്രതിഫലവും വാർത്തകളിൽ നിറയുന്നുണ്ട്.

Also Read
മമ്മുട്ടിയുടെ നായികയായി എഴുപുന്ന തരകനിൽ എത്തിയ നമ്രത ശിരോദ്കറിന് ദളപതി വിജയിയുമായി ഒരു ബന്ധമുണ്ട്, അതെന്താണെന്ന് അറിയാവോ

സിനിമാ ട്രാക്കർ കൂടിയായ ഗിരീഷ് ജോഹറാണ് വിജയ് ചിത്രത്തിന്റെ പുതിയ സംവിധായകനെ ആരാധകർക്ക് മുനിനൽ വെളിപ്പെടുത്തിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഒരേസമയമായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോർഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിന് വിജയ്ക്ക് 100 കോടി രൂപയായിരുന്നു പ്രതിഫലമെന്നും പുതിയ ചിത്രത്തിനായി 120 കോടിയാണ് വിജയ് വാങ്ങുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊവിഡ് ആദ്യതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിൽ ഇന്ത്യയിൽത്തന്നെ ഏറ്റവും വലിയ വിജയം നേടിയത് വിജയ് നായകനായ ‘മാസ്റ്റർ’ ആയിരുന്നു.

പ്രതികൂല സാഹചര്യത്തിൽ മാസ്റ്റർ നേടിയ വിജയം കോളിവുഡ് വ്യവസായത്തിന് വലിയ ആശ്വാസമാണ് പകർന്നത്. ഒട്ടേറെ നിർമ്മാതാക്കളാണ് വിജയ് നായകനാവുന്ന ഒരു പ്രോജക്റ്റ് ലക്ഷ്യമാക്കി രംഗത്തുള്ളത്. അതേസമയം വിജയ് നായകനാകുന്ന ബീസ്റ്റിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിലെ സംഗീതം. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയാകുന്നത്. മലയാളി താരങ്ങളായ അപർണാ ദാസും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

Also Read
വീർസറാ ഉൾപ്പെടെ ഷാരൂഖ് ഖാന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ റായ്

Advertisement