നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരസുന്ദരിയാണ് ഐശ്വര്യറായ്. ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് പിന്നീട് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയിരുന്നു.
ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി. മണിരത്നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇരുവർ ആയിരുന്നു ഐശ്വര്യ റായിയൂടെ അരങ്ങേറ്റ ചിത്രം. പിന്നീട് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയ ഐശ്വര്യ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. രണ്ടും തമിഴ് ചിത്രങ്ങൾ ആയിരുന്നു. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആയിരുന്നു താരത്തിന്റെ മമ്മൂട്ടി ചിത്രം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ആരാധ്യ എന്ന ഒരു മകളും ഐശ്വര്യയ്ക്ക് ഉണ്ട്.
താര പുത്രിയായതിനാൽ മാധ്യമങ്ങളുടെ കണ്ണ് എപ്പോഴുമ ആരാധ്യയുടെ പിന്നാലെയുണ്ട്. തനിക്കൊപ്പം പല വേദികളിലും ഐശ്വര്യ ആരാധ്യയേയും കൊണ്ടു വരാറുണ്ട്. അമ്മയും മകളും തമ്മിലുള്ള അടുപ്പവും എപ്പോഴും ചർച്ചയാകാറുണ്ട്.
ഐശ്വര്യ റായിയെ കുറിച്ചുള്ള നിരവധി വിശേഷങ്ങളാണ് ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഐശ്വര്യ വർഷങ്ങൾക്ക് മുൻപ് കൊടുത്ത അഭിമുഖത്തിലെ കാര്യങ്ങൾ വരെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ നടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. സിമി ഗരേവാളിനൊപ്പം നടത്തിയ കൂടി കാഴ്ചയിലാണ് ഷാരുഖ് ഖാനൊപ്പമുള്ള സിനിമകളെ കുറിച്ച് ഐശ്വര്യ റായി പറഞ്ഞത്. ഷാരൂഖ് ഖാനും ഐശ്വര്യയും തമ്മിൽ സിനിമയിൽ കാണുന്ന കെമിസ്ട്രിയെ കുറിച്ചാണ് അഭിമുഖത്തിനിടെ സിമി ചോദിച്ചത്.
ഇത്രയും ജോഡി പൊരുത്തം ഉണ്ടായിരുന്നിട്ടും വീർ സറാ ഉൾപ്പെടെയുള്ള അഞ്ചോളം ഷാരൂഖിന്റെ ചിത്രങ്ങളിൽ നിന്നും ഐശ്വര്യയെ ഒഴിവാക്കിയിരുന്നു. അതെന്താണെന്ന് കൂടി സിമി ചോദിച്ചു. ഞാൻ അതിനൊക്കെ എന്ത് മറുപടിയാണ് പറയുക എന്നാണ് ഐശ്വര്യ തിരിച്ച് ചോദിച്ചത്.
അക്കാലത്ത് ഞങ്ങൾ ഒരുമിച്ചെത്തുന്ന നിരവധി സിനിമകളെ കുറിച്ച് സംസാരം ഉണ്ടായിരുന്നു. പിന്നീട് ഒരു കാരണവും ഇല്ലാതെ തന്നെയാണ് ഞങ്ങൾ ഒന്നിച്ചുള്ള സിനിമകൾ വരാതെ പോയതെന്നും അതിന്റെ കാരണം എന്താണെന്ന് പിന്നീട് ഒരിക്കലും എനിക്കതിന്റെ ഉത്തരം കിട്ടിയിരുന്നില്ല. ഇതേ കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മുൻപൊരു അഭിമുഖത്തിൽ ഷാരുഖ് ഖാൻ ദുഃഖം പങ്കുവെച്ചിരുന്നതായി സിമി സൂചിപ്പിച്ചിരുന്നു.
അന്ന് അവളുടെ വ്യക്തി ജീവിതത്തിൽ ഇടപെടാത്തത് കൊണ്ടാണ് ഇതേ കുറിച്ച് ചോദിക്കാത്തത് എന്നാണ് ഷാരുഖ് സൂചിപ്പിച്ചത്. അതിനൊന്നും എനിക്ക് ഉത്തരമൊന്നുമില്ല. സിനിമ ചെയ്യുന്നില്ലെന്നത് എന്റെ തീരുമാനം ആയിരുന്നില്ലെന്നാണ് താരം പറയുന്നത്.
2003 ൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഐശ്വര്യയുമായുള്ള സിനിമകൾ മാറി പോയതിനെ കുറിച്ച് ഷാരുഖ് വെളിപ്പെടുത്തിയത്. ഒരാളെ വെച്ച് ഒരു സംഭവം പ്ലാൻ ചെയ്തതിന് ശേഷം അവരുടെ ഭാഗത്ത് ഒരു തെറ്റ് ഇല്ലാതെ അതിൽ നിന്ന് മാറ്റുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്.
ഐശ്വര്യ എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ എല്ലാം എന്റെ തെറ്റാണെന്ന് തോന്നുന്നത്. പക്ഷേ ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ഐശ്വര്യയോട് മാപ്പ് ചോദിച്ചുവെന്നാണ് ഷാരൂഖ് സൂചിപ്പിച്ചത്. എന്നാൽ ഈ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ ഷാരൂഖ് തനിക്ക് അവസരം തന്നിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
ദേവദാസ്, മൊഹബത്തീൻ, തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഐശ്വര്യയും ഷാരൂഖും അഭിനയിച്ചിരുന്നു. 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമാ ഭിനയത്തിൽ നിന്നും പിന്മാറി നിൽക്കുകയായിരുന്നു ഐശ്വര്യ റായി.