മലയാളത്തിന്റെ മണിമുത്ത് നടൻ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ വേദനയോടെ ഓർമിക്കുന്ന ഒന്നാണ്. 2016 മാർച്ച് 6 ന് ആയിരുന്നു താരം ഈ ലോകത്ത് നിന്നും വിടപറഞ്ഞത്. ഇന്നും ഏറെ സങ്കടത്തോടെയാണ് മണിയെ കുറിച്ച് ആരാധകർ ആലോചിക്കുന്നത്.
മണിക്ക് പകരക്കാരനെ കണ്ടെത്താനും മലയള സിനിമയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്നും ഏറെ വൈകാരികമായിട്ടാണ് കലാഭവൻ മണിയെ കുറിച്ച് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഓർമിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പഴയ ഒരു അഭിമുഖമാണ്.
മണിയുടെ വിയോഗത്തിന് ശേഷമുളള കുടുംബത്തിന്റെ സ്ഥിതിയെ കുറിച്ചും തങ്ങൽ കടന്നുവന്ന വഴിയെ കുറിച്ചുമാണ് ആർഎൽവി രാമകൃഷ്ണൻ പറയുന്നത്.മുൻപ് വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നതെന്നാണ് ആർഎൽവി രാമകൃഷ്ണൻ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ:
ജീവിതത്തിൽ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മണി പല അവസര ങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് ആർഎൽവിയും പറയുന്നത്. കല്യാണ വീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു. ആൾക്കാർ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും.
ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയിട്ടുണ്ട്. ഏതൊക്കെ വീടുകളിൽ കയറാൻ കഴിയും, എവിടെയൊക്കെ മാറി നിൽക്കണം എന്നൊക്കെ തങ്ങൾക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളിൽ തങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
സമ്പന്നവീടുകളിൽ നിന്ന് വിശേഷദിവസങ്ങളിൽ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളു മെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടു പോരുമായിരുന്നു ഒരു കാലം ഉണ്ടായിരുന്നെന്ന് ആർഎൽവി പറയുന്നു
മണിച്ചേട്ടന്റെ വിയോഗത്തിൽ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായി ച്ചു. ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങൾക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയതിനെ കുറിച്ചും രാമകൃഷ്ണൻ പറയുന്നു.
Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ
ചേട്ടൻ പോയതോടെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ലാതെ ആയി. ഞങ്ങൾ പഴയതു പോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകൾ ലക്ഷ്മി, ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിന ശ്രമത്തിലാണ്. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തി യമ്മയും മോളും ജീവിക്കുന്നത് എന്നും ആർ എൽവി ആർഎൽവി രാമകൃഷ്ണൻ അഭിമുഖത്തിൽ പറഞ്ഞു.