മിനി സ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമാണ് എലീന പടിക്കൽ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെയാണ് എലീന പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഭാര്യയിൽ നെഗറ്റീവ് കഥപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2ൽ ആങ്കറിംഗിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസ് സീസൺ 2ൽ എത്തുന്നത്. ബിഗ് ബോസ് ഷോ എലീനയെ പ്രേക്ഷകരുടെ പ്രിയങ്കരി യാക്കുകയായിരുന്നു. ഷോയിലൂടെ മികച്ച പ്രേക്ഷകരെ നേടാൻ എലീനയ്ക്ക കഴിഞ്ഞിരുന്നു.
ഷോ അവസാനിപ്പിക്കും വരെ താരം ഹൗസിലുണ്ടായിരുന്നു. ഇപ്പോഴിത ജീവിത്തിലെ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് എലീന. ആറ് വർഷത്തെ പ്രണയത്തിന് ശേഷം എലീനയും രോഹിതും വിവാഹിതർ ആവുകയാണ്. ആഗസ്റ്റ് 30 ന് കോഴിക്കോട് വെച്ചാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടക്കുന്നത്.
ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് വിവാഹത്തിനുള്ളത്. ഹിന്ദു ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടാണ് വിവാഹം നടക്കുക. ഇപ്പോഴിത വിവാഹത്തിന് ശേഷമുള്ള ഭാവി പരിപാടികളെ കുറിച്ച് മനസ് തുറക്കുകയാണ് എലീന.
പ്രണയ വിവാഹം ആണെങ്കിലും സാധാരണ കമിതാക്കളെ പോലെ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. അത്തരത്തുലുള്ള ഞങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ കാത്തിരിക്കുകയാണെന്നാണ് എലീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കൂടാതെ യാത്രകളെ ഒരുപാട് ഇഷ്ടടപ്പെടുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് തന്നെ ആദ്യത്തെ പ്ലാൻ യാത്ര ചെയ്യുക ആണെന്നും എലീന പറയുന്നുണ്ട്. വിവാഹത്തിന് ധരിക്കുന്ന സ്‌പെഷ്യൽ സാരിയെ കുറിച്ചും എലീന പറയുന്നുണ്ട്. വിവാഹത്തിന് വളരെ സിമ്പിളായിട്ടുള്ള ഒരു നോർമൽ ഹിന്ദു വെഡ്ഡിങ് സാരി ആണ് ധരിക്കുന്നത്.
തന്റെ സുഹൃത്തായ ആര്യ നയരാണ് സാരി ഡിസൈൻ ചെയ്യുന്നത്. എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സാരിയിൽ അച്ഛന്റേയും അമ്മയുടേയും പേര് എഴുതണമെന്നുള്ള ഒരു ആഗ്രഹം ഞാൻ ആര്യയോട് പറഞ്ഞിരുന്നു.
സാരിയിൽ അച്ഛന്റേയും അമ്മയുടേയും ഒരു സന്ദേശം ഉണ്ടാകും. അത് സാരി കിട്ടുമ്പോൾ മാത്രമേ അറിയാൻ സാധിക്കുക ഉള്ളൂ. തനിക്ക് അതിനെ കുറിച്ച് ഒരു സൂചനയുമില്ലെന്ന് എലീന അഭിമുഖത്തിൽ പറയുന്നു. അതേ സമയം വിവാഹത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഒന്നും തന്നെയുണ്ടായിരുന്നില്ലെന്ന് നേരത്തെ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആഡംബരങ്ങളോടൊന്നും വലിയ താൽപര്യമില്ല. എന്നാൽ സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നുമാത്രമേ ആഗ്രഹമുളളൂ. സുഹൃത്തുക്കളിൽ അധികം പേരും കേരളത്തിന് പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശത്താണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കൊണ്ട് അവർക്കൊന്നും കല്യാണത്തിന് വരാനാവില്ല. ആക്കാര്യത്തിൽ ദുഃഖമുണ്ടെന്നും’എലീന പറയുന്നു.
Also Read
വീർസറാ ഉൾപ്പെടെ ഷാരൂഖ് ഖാന്റെ അഞ്ചോളം ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ കുറിച്ച് ഐശ്വര്യ റായ്
ജനുവരിയിൽ ആയിരുന്നു വിവാഹ നിശ്ചയം. ആഗസ്റ്റോടെ കൊവിഡ് പ്രതിസന്ധികൾ മാറുമെന്നാണ വിചാരിച്ചത്. അങ്ങനെയാണ് ആഗസ്റ്റ് 30 ലേയ്ക്ക് ഡേറ്റ് തീരുമാനിക്കുന്നത്. എന്നാൽ വിചാരിച്ചത് പോലെ ഉണ്ടായില്ലെന്നും എങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്താൻ തീരുമാനിക്കുക ആയിരുന്നുവെന്നും എലീന വ്യക്തമാക്കി.