മലയാളം സിനിമാ സീരിയൽ രംഗത്ത് ഒരേപോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി ബീനാ ആന്റണി. സിനിമയിലും സീരിയൽ രംഗത്തും നിരവധി ആരാധകരുമുള്ള താരമാണ് ബീന ആന്റണി. സിനിമയിൽ നിന്നാണ് ബീന ആന്റണി സീരിയലിലേയ്ക്ക് എത്തുന്നത്. 1986 പുറത്തിറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു ബീനാ അന്റണിയയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.
പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി ക്യാമറയുടെ മുന്നിൽ എത്തുന്നത്. മമ്മൂട്ടി നായകനായ കനൽക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് ബീനാ ആന്റണി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. എന്നാൽ ബീന ആന്റണിയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രം 1991 ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ ആയിരുന്നു. ഗോഡ്ഫാദറിൽ നായികയായ കനകയുടെ കൂട്ടുകാരിയ ആയിട്ടായിരുന്നു ബീനാ ആന്റണി എത്തിയത്.
ഇതിന് ശേഷം നിരവധി ചിത്രങ്ങൾ ബീന ആന്റണിയെ തേടി എത്തുകയായിരുന്നു. സഹനടിവോഷങ്ങളും സഹോദരി കഥാപാത്രങ്ങളും ആയിരുന്നു ബീനാ ആന്റണിക്ക് സിനിമയിൽ അധികവും ലഭിച്ചത്. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാരുടെ സഹോദരിയായി ബീനാ ആന്റണി അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ ഏകദേശം 2000 വരെ സിനിമയിൽ സജീവമായിരുന്നു ബീന ആന്റണി. സിനിമയ്ക്കൊപ്പം തന്നെ മിനിസ്‌ക്രീനിലും ബീന ആന്റണി സജീവമായിരുന്നു. ദൂരദർശനിൽ നിന്നാണ് മിനിസ്‌ക്രീൻ കരിയർ ആരംഭിക്കുന്നത്. പീന്നീട് ഏഷ്യനെറ്റ്, സൂര്യ ടിവി, അമൃത ടിവി, എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴുംസീരിയലിൽ സജീവമാണ് ബീന ആന്റണി.
നടിയുടെ ഭർത്താവ് മനോജും സീരിയൽ അഭിനയ രംഗത്ത് വളരെ സജീവമാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ച് പല വേദികളിലും എത്തിയതോടെ പരിചയം പ്രണയമായി മാറി, പ്രണയം 2003 ലായിരുന്നു വിവാഹമായി മാറിയത്.
ആദ്യം വീട്ടിലൊക്കെ കുറച്ച് പ്രശ്‌നങ്ങൾ ഉണ്ടായി എങ്കിലും പിന്നീട് അതൊക്കെമാറി. ഇപ്പോൾ വളരെ സന്തുഷ്ട കുടുംബജീവിതമാണ് ഇവരുടേത്. ഇപ്പോഴും ഇരുവരും അഭിനയ മേഖലയിൽ സജീവമാണ്.
അടുത്തിടെ നടിക്ക് കോവിഡ് പോസിറ്റീവ് ആകുകയും, ബീനയുടെ ആരോഗ്യ നില വളരെ മോശമാകുകയും ചെയ്തിരുന്നു. എന്നാൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ബീന വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് പറയുകയാണ് ബീനാ ആന്റണി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: താൻ അഭിനയം തുടങ്ങിയ കാലം മുതൽ എല്ലാത്തിനും അമ്മ തന്റെയൊപ്പമുണ്ട്. ഷൂട്ടിനു പോകുമ്പോഴൊക്കെ അമ്മയാണ് എനിക്ക് കൂട്ട് വരാറുള്ളത്. പക്ഷെ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ആ സ്‌നേഹം എന്നെ വിട്ടുപോകുന്നത്.
എനിക്ക് മകനുണ്ടായ ശേഷം കൂടെ വരാൻ ഒരു അസിസ്റ്റന്റനെ നിയമിച്ചിട്ട് എന്റെ മകനെ നോക്കിയതും അവന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചതും അമ്മച്ചി തന്നെയാണ്. അമ്മയായിട്ട് പോലും അവന്റെ വളർച്ച ഞാനറിഞ്ഞിരുന്നില്ല. എന്റെ അമ്മച്ചിയുടെ പേര് ലില്ലി എന്നായിരുന്നു. ശരിക്കും അമ്മച്ചിയുടെ വേർപാട് ഞങ്ങൾക്ക് ഒരു ഞെട്ടലായിരുന്നു.
അതുവരെ എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നത്. അമ്മച്ചിയില്ലാതെ ഇനി എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചു. ഞങ്ങളുടെ ഒപ്പം അമ്മ ഇനി ഇല്ല എന്ന സത്യവുമായി പൊരുത്തപ്പെടാൻ ഞങ്ങൾക്ക് ഒരുപാട് സമയമെടുത്തു. ആ ദുഖത്തിൽ നിന്നും പുറത്ത് വരാൻ ഒരുപാട് സമയമെടുത്തു.
ഇപ്പോൾ മകൻ വളർന്ന് പത്താം ക്ലാസ് എത്തിയതിനാൽ വലിയ പേടി ഇല്ല. കല്യാണത്തിന് മുമ്പ് ആഘോഷങ്ങൾ എല്ലാം സെറ്റിൽ തന്നെ ആയിരുന്നു. ഓണവും ക്രിസ്തുമസും ഈസ്റ്ററുമെല്ലാം. അപ്പോഴും എന്റെ അമ്മച്ചി എന്റെ കൂടെ ഉണ്ടാകും. ഞങ്ങളുടെ വിവാഹ ശേഷം ഞാൻ എടുത്ത തീരുമാനമാണ് എല്ലാ ആഘോഷങ്ങളും നമുക്ക് വീട്ടിൽ തന്നെ ആഘോഷിക്കണം എന്നത്.
Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ
ഓണം മനുവിന്റെ വീട്ടിലും ക്രിസ്തുമസ് എന്റെ വീട്ടിലും. ഞാൻ ജനിച്ചു വളർന്നു വന്നത് ഒരു ക്രിസ്ത്യൻ കുടുംബ പശ്ചാതലത്തിൽ ആയതുകൊണ്ട് ഈ ഓണാഘോഷത്തെ പറ്റി വലിയ ധാരണയൊന്നും ഇല്ലായിരുന്നു, വിവാഹ ശേഷമാണ് അതും പഠിച്ചതെന്നും ബീനാ ആന്റണി പറയുന്നു.