അത്ര ജീനിയസ് ഒന്നും ആയിരുന്നില്ലെങ്കിലും അക്കാര്യത്തിൽ ഞാനും ഒട്ടും മോശമായിരുന്നില്ല; വെളിപ്പെടുത്തലുമായി വിദ്യാ ബാലൻ

28

പകുതി മലയാളിയായ വിദ്യാ ബാലൻ ബോളിവുഡിലെ മുൻനിര അഭിനയത്രിമാരിൽ ഒരാളാണ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രികൂടിയാണ് വിദ്യാ ബാലൻ. വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിനൊപ്പം. കമലിന്റെ സംവിധാനത്തിൽ ചക്രം എന്ന സിനിമ.

പക്ഷേ ആ സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു. പിന്നീട് ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനമാ ജീവിതം തന്നെ മാറി. ഇപോപൽ ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും അങ്ങ് ബോളിവുഡിലാണ് നടിയുടെ പിടി. ഇപ്പോളിതാ പത്താം ക്ലാസിലെ സ്വന്തം മാർക്ക്‌ലിസ്റ്റുമായാണ് വിദ്യ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

Advertisements

വിദ്യാ ബാലൻ നായികയായി,ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പ്രമുഖ ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയിൽ ശകുന്തളാദേവിയുടെ കഥാപാത്രം അവതരിപ്പിച്ചത് വിദ്യാബാലനാണ്. താരത്തിന്റെ പ്രകടനത്തിനാണ് ഏറെയും അഭിനന്ദനം ലഭിക്കുന്നത്.

കഥാപാത്രമാകാൻ താരം എടുത്ത തയ്യാറെടുപ്പുകളും മികച്ച രീതിയിലാണ് പ്രേക്ഷകർ വിലയിരുത്തിയത്. ശകുന്തള ദേവി എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുമ്പോൾ സിനിമയുടെ പശ്ചാത്തലത്തിൽ രസകരമായ ഒരു കാര്യം പങ്കുവച്ചിരിക്കുകയാണ് വിദ്യ. പത്താം ക്ലാസിലെ സ്വന്തം മാർക്ക്ലിസ്റ്റുമായാണ് വിദ്യ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ഞാൻ ജീനിയസ് ഒന്നും ആയിരുന്നില്ലെങ്കിലും ഒട്ടും മോശമല്ലല്ലോ അല്ലേ എന്നാണ് ചിത്രത്തോടൊപ്പം ആരാധകരോടുള്ള വിദ്യയുടെ ചോദ്യം. 1994ലെ പത്താംക്ലാസ് പരീക്ഷയുടെ മാർക്ക്ലിസ്റ്റിലാണ് വിദ്യ ആരാധകർക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇതോടൊപ്പം ആരാധകരോട് അവരുടെ കണക്കിന്റെ മാർക്കുകൾ കമന്റായി കുറിക്കാനും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അനു മേനോനാണ് ശകുന്തളാദേവി ചിത്രം സംവിധാനം ചെയ്തത്. സോണി പിക്ചർസ് നെറ്റ്വർക്സ് പ്രൊഡക്ഷൻസും അബുൻഡാനിയ എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

577 മാർക്കാണ് വിദ്യ കരസ്ഥമാക്കിയത്.ഇംഗ്ലീഷിന് 100ൽ 78ഉം, സയൻസിന് 150ൽ 128ഉം ഫ്രഞ്ചിന് 100ൽ 87ഉം മാർക്ക് വീതമാണ് വിദ്യ ബാലൻ നേടിയത്. അടുത്തിടെ ദീപിക പദുകോണും മാർക്ക് ലിസ്റ്റ് പങ്കുവെച്ചിരുന്നു.

അതേസമയം, ശകുന്തള ദേവി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വിദ്യ ബാലൻ മാർക്ക് ലിസ്റ്റ് പങ്കുവെച്ചത്. ജൂലൈ 31 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ശകുന്തളാദേവി അനു മേനോനാണ് സംവിധാനം ചെയ്തത്.

Advertisement