സിനിമാ സംവിധാനം ചെയ്യരുത്‌, അത് നല്ലതിനല്ല എന്ന് ഞാൻ ലോഹിയോട് പറഞ്ഞിരുന്നു, ഉദാഹരണമായി ശ്രീനിവാസനെ ചൂണ്ടിക്കാട്ടിയിരുന്നു: സിബി മലയിൽ…

38

മലയാളത്തിലെ എണ്ണംപറഞ്ഞ രചയിതാവായിരുന്നു ലോഹിതദാസ്. അദ്ദേഹം രചന മാത്രം നിർവ്വഹിച്ചിരുന്ന കാലത്ത് മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സിബി മലയിലുമയാ ചേർന്ന് ഒരുക്കിം. എന്നാൽ ലോഹിതദാസ് സ്വന്തമായി സിനിമ സംവിധാനം ചെയ്തതിനു ശേഷം സിബി മലയിൽ എന്ന സംവിധായകന് തിരക്കഥ എഴുതി നൽകിയിരുന്നില്ല.

എന്നാൽ പൂർണ്ണമായും സംവിധാനത്തിലേക്ക് തിരിയുന്നത് നല്ല സൂചനയല്ല എന്ന് താൻ ലോഹിതദാസിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ലോഹിതദാസിന്റെ ഓർമ്മകൾ പങ്കുവച്ചു കൊണ്ട് സംവിധായകൻ സിബി മലയിൽ പറയുന്നു.

Advertisements

സിബി മലയലിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു സംവിധായകൻ എല്ലാ തിരക്കഥാകൃത്തുക്കളെയും അങ്ങനെ അന്ധമായി വിശ്വസിക്കണം എന്നില്ല. പക്ഷേ ലോഹിതദാസിനെ അങ്ങനെ വിശ്വസിക്കാൻ എനിക്ക് കഴിയും. കാരണം ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് എന്റെ മുന്നിൽ വന്നു എന്റെയടുത്ത് ആദ്യത്തെ തിരക്കഥ പറയുമ്പോൾ തുടങ്ങി എന്നിലുണ്ടായ ഒരു വിശ്വാസമുണ്ട് ആ വിശ്വാസത്തിന് ഒരു ഘട്ടത്തിൽ പ്പോലും കോട്ടം സംഭവിച്ചിട്ടില്ല.

അദ്ദേഹം പറയുന്ന കാര്യങ്ങൾ എനിക്ക് നൂറ് ശതമാനം വിശ്വാസ യോഗ്യമാണ്. അടിസ്ഥാനപരമായി ഞങ്ങൾ മനസ്സ് കൊണ്ട് അകന്നില്ല. ഒരു പക്ഷേ തൊഴിൽപരമായി വ്യത്യസ്തമായി അകന്നിരുന്നു. വേറെ സിനിമകൾ ചെയ്തിട്ടുണ്ടാകാം പക്ഷേ വ്യക്തി എന്ന നിലയിൽ എന്നെ അറിയാവുന്ന ലോഹിതദാസിനും എനിക്ക് അറിയാവുന്ന ലോഹിതദാസിനും മനസ്സുകൾക്കിടയിൽ ഒരു അകൽച്ച ഈ നിമിഷം വരെയും ഉണ്ടായില്ല എന്നത് ഞങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്.

സംവിധാനത്തിലേക്ക് തിരിയരുതെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. അതിന്റെ കാരണം ഇതായിരുന്നു അന്ന് മെയിൻ സ്ട്രീം മലയാള സിനിമയിലെ പ്രഥമ എഴുത്തുകാരനാണ് ലോഹിതദാസ്. ആ നിലയിൽ നിന്ന് സംവിധാനത്തിലേക്ക് കടന്നു വരുമ്പോൾ അത് ഒരു പരാജമായി മാറിയാൽ ഒരു രണ്ടാം നിരയിലേക്ക് വീണുപോകുമെന്ന സൂചന ഞാൻ അദ്ദേഹത്തിന് നൽകിയിരുന്നു.

പക്ഷേ ഭൂതക്കണ്ണാടിയുടെ കഥ പറഞ്ഞപ്പോൾ ഇത് ലോഹിതദസ് തന്നെ ചെയ്യണമെന്നു ഞാൻ പറഞ്ഞിരുന്നു എന്ന് കരുതി ഇനി എഴുതുന്ന എല്ലാ സിനിമകളും സംവിധാനം ചെയ്യരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ലോഹിക്ക് മുൻപിൽ അന്ന് ഞാൻ ഉദാഹരണമായി പറഞ്ഞത് ശ്രീനിവാസനെയായിരുന്നു എന്നും സിബി മലയിൽ പറയുന്നു.

Advertisement