ഇനി സിനിമയിലേക്ക് വരുന്നത് നായികയായി തന്നെയായിരിക്കും, തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്: നയൻതാര ചക്രവർത്തി

76

2006ൽ സന്ധ്യാമോഹന്റെ സംവിധാനത്തിൽ മോഹൻലാലും, കുഞ്ചാക്കോ ബോബനും, ജയസൂര്യയും കാവ്യാമാധവനും പ്രധാന വേഷത്തിലെത്തിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ താരമാണ് നയൻതാര ചക്രവർത്തി. തന്റെ രണ്ടര വയസിൽ അഭിനയം തുടങ്ങിയ നയൻതാര ഏതാണ്ട് മുപ്പതോളം സിനിമകളിൽ ബാലതാരമായി തിളങ്ങി.

കിലുക്കം കിലു കിലുക്കം ആണ് താരത്തിന്റെ ആദ്യ സിനിമ. അച്ചനുറങ്ങാത്ത വീട്, ചെസ് നോട്ട്ബുക്ക്, അതിശയൻ, ക്രേസി ഗോപാലൻ, സൈലൻസ്, ലൗഡ്‌സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി സിനിമകളിൽ നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ ബാലതാരം എന്ന നിലയിൽ ശ്രദ്ധേയമായ നയൻ താര ചക്രവർത്തി നാലു വർഷത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. രണ്ടാം വരവ് നായികയായിട്ട് തന്നെയായിരിക്കുമെന്നാണ് നടൻതാര പറയുന്നത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഉൾപ്പടെ ചില കഥകൾ കേൾക്കുന്നുണ്ടെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ നയൻതാര ചക്രവർത്തി പറയുന്നു.

നായികയായുള്ള തിരിച്ച് വരവിന് നല്ലത് ഒരു ഇടവേളയെടുക്കുന്നത് തന്നെയാണ് എന്നാണ് സിനിമയിൽ എനിക്കടുത്ത് ബന്ധമുള്ള സംവിധായകരും മറ്റും പറഞ്ഞത്. ഫോട്ടോഷൂട്ടുകളും ഈയിടെയാണ് ചെയ്യാൻ തുടങ്ങിയത് അതിന്റെയും പ്രധാന കാരണം ഇത് തന്നെയാണ്. ആ ഒരു വ്യത്യാസം രണ്ടാം വരവിൽ സഹായകമാവുമെന്ന് കരുതുന്നു.

ഇപ്പോൾ കേൾക്കുന്ന കഥകളും നായിക കഥാപാത്രമായുള്ളത് തന്നെയാണ്. പക്ഷേ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എന്തായാലും രണ്ടാം വരവ് നായികയായി തന്നെയായിരിക്കും. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം കഥകൾ കേൾക്കുന്നുണ്ട്

സോഷ്യൽ മീഡിയയിലും സജീവമായ നയൻതാര അതിനേക്കുറിച്ച് പറയുന്നത് ഇങ്ങനെ: ഞാനും അച്ഛനുമമ്മയും ചേർന്നാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്.

അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്കറിയാലോ. അമ്മയ്ക്കൊക്കെ ചില കമന്റുകൾ കാണുമ്‌ബോൾ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്ത് കളയാറുമുണ്ട്. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല.

അത്രയ്ക്കും മോശം കമന്റ് ആണെങ്കിൽ ഡിലീറ്റ് ചെയ്യുമെന്നേയുള്ളൂ. അതല്ലാതെ അവരുടെ കാഴ്ചപ്പാട് മാറ്റേണ്ട കാര്യം എനിക്കില്ലെന്നും നയൻതാര ചക്രവർത്തി വ്യക്തമാക്കുന്നു.

Advertisement