അപ്പൻ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു: വേദനിപ്പിച്ച കളിയാക്കലുകളേയും കുറ്റപ്പെടുത്തലുകളേയും കുറിച്ച് അന്ന രേഷ്മ രാജൻ

38

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളത്തിലെത്തിയ താര സുന്ദരിയാണ് അന്ന രേഷ്മ രാജൻ. നഴ്‌സായിരുന്ന അന്ന രേഷ്മ രാജനെ മലയാളത്തിന്റെ ഇഷ്ട നായികയാക്കി മാറ്റിയത് ഹോസ്പിറ്റലിൽ രോഗികളെ ശുശ്രൂഷിക്കുന്ന തിരക്കിടനിടയിൽ സിനിമയിലേക്ക് അവിചാരിതമായി വീണു കിട്ടിയ അവസരമായിരുന്നു.

മോഡലിംഗ് ആയിരുന്നു മീഡിയേയിലേക്കുള്ള ആദ്യ ചവിട്ടുപടി, അവിടെ നിന്ന് അങ്കമാലി ഡയറീസിലെ നായികയായി പ്രേക്ഷകരുടെ ആരാധന നേടിയെടുക്കുകയായിരുന്നു അന്ന രേഷ്മ രാജൻ.
തന്റെ ജോലി ഉപേക്ഷിച്ചു സിനിമയിൽ നായികയായി തുടക്കം കുറിച്ച രേഷ്മ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

Advertisements

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ഇത് വേണോ ആകെ ആശയക്കുഴപ്പം.

അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. പക്ഷെ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു.

ഞാൻ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവർ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം.

അപ്പൻ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞു ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും. ഈ ബഹളത്തിനെല്ലാമിടയിൽ രാവിലെ ആറു മണിക്കുള്ള കെഎസ്ആർടിസി ബസിൽ ഞാൻ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചുവെന്ന് അന്ന രേഷ്മ രാജൻ പറയുന്നു.

Advertisement