ക്രോസ്ഫിറ്റ് ചെയ്ത് കിളി പോയി എന്ന് നവ്യ നായർ; തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

34

നൃത്തപരിപാടികളും മറ്റുമായി തിരക്കിലാണ് വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. നാടൻ ലുക്കിൽ ഗ്രാമീണ പെൺകൊടിയായി മലയാള സിനിമയിൽ തിളങ്ങിയ നവ്യ സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ്.

ഇപ്പോഴിതാ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വർക്കൗട്ട് വീഡിയോയാണ് വൈറലാകുന്നത്. ജിമ്മിൽ ക്രോസ്ഫിറ്റ് എക്സർസൈസ് ചെയ്യുന്ന വീഡിയോയാണ് നവ്യ പങ്കുവെച്ചത്. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു.

Advertisements

ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ കിളി പോയെന്നുമുള്ള കുറിപ്പോടെയുമാണ് നവ്യ വീഡിയോ പങ്കുവെച്ചത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്ത് പ്രഹസനമാണ് സജി, മിസ് പോഞ്ഞിക്കര, എന്നാലും എന്റെ ബാലാമണി. എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഇത്രയ്ക്ക് മെലിയേണ്ടിയിരുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്. ഫിറ്റ്നസ് നിലനിർത്തുന്ന കാര്യത്തിൽ മമ്മൂട്ടിയുടെ ശൈലിയാണ് താരം പിന്തുടരുന്നതെന്നാണ് ആരാധകർ പറയുന്നത്. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് നവ്യ പറയുന്നു.

ഏകദേശം ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ എഴുതി.

Advertisement