മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മരണം മലയാളികളെ ഒട്ടൊന്നുമല്ല തളർത്തിയത്.
ആ മരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ ഗായകൻ എംജി ശ്രീകുമാർ. തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എംജി ശ്രീകുമാർ പറയുന്നു. നിരവധി അനുഭവങ്ങൾ ജീവിതത്തിൽ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഉദാഹരണങ്ങൾ എന്റെ ജീവിതത്തിലുണ്ട്.
മോനിഷയുടെ കാര്യം തന്നെ ഉദാഹരണമെന്നും എംജി ശ്രീകുമാർ പറയുന്നു. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാൽ പ്രവചനം നടന്ന് രണ്ടാഴ്ച കഴിയും മുമ്പു തന്നെ അവൾ പോയി. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാൻ കഴിയില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.
അതേ സമയം മോനിഷയുടെ ഓർമ്മകൾ പങ്കുവെച്ച് അമ്മ ശ്രീദേവി ഉണ്ണിയും രംഗത്തെത്തി. ഒരു സ്വപ്ന ജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടിക്കലായിരുന്നു അവളുടെ ചിന്തകൾ. എട്ടൊൻപത് വയസ്സായപ്പോൾ മുതലേ അമ്മയെപ്പോഴും സ്വപ്ന ലോകത്താ എനിക്കിതൊന്നും പറ്റില്ലാട്ടോ, ഐആം പ്രാക്ടിക്കൽ ഗേൾ എന്നവൾ ഇടയ്ക്ക് പറയും. കളി ചിരി തമാശയൊക്കെയുണ്ടെങ്കിലും കാര്യങ്ങളെല്ലാം കൃത്യമായി മനസിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടി.
എല്ലാം ആസ്വദിക്കും പക്ഷെ സ്വപ്നങ്ങൾ കെട്ടിപ്പെടുക്കാൻ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടൊന്നും ജീവിക്കാൻ പറ്റില്ലമ്മേ എന്ന് എന്നോട് പറയും. എന്റെ കല്യാണത്തിന് എന്ത് നിറമാ എന്നെ ഇടീക്യാ? എല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ എന്നാകും ചിലപ്പോൾ. അപ്പോൾ ഞാൻ പറയും നിന്നെ അടിമുടി സ്വർണത്തിൽ പൊതിയും. സാരിയൊക്കെ സ്വർണം. എന്നാപ്പിന്നെ എന്റെ മുഖത്തും കൂടി സ്വർണം പൂശിക്കോളൂ, സ്വർണ പ്രതിമയാകാലോ എന്നായിരുന്നു അവളുടെ മറുപടി.
നല്ല ഇംഗ്ലീഷ് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വേഗത്തിൽ വായിച്ചു തീർക്കും. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ് ആരോടും അത്രയ്ക്കങ്ങ് അടുക്കില്ല. മോനിഷയുടെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ശ്രീദേവി ഉണ്ണി പറയുന്നു.
Also Read
വജയിയുടെ മകന് വേണ്ടി കഥപറഞ്ഞ് അൽഫോൺസ് പുത്രൻ, മകൻ സമ്മതിക്കണേ എന്ന് പ്രാർത്ഥിച്ച് കഥകേട്ട വിജയ്