മമ്മുക്കയ്ക്ക് ആ സിനിമ തുടങ്ങുമ്പോൾ വലിയ ടെൻഷൻ ആയിരുന്നു; വെളിപ്പെടുത്തലുമായി രഞ്ജിത്

27

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ചിത് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. സംവിധായകനും രചയിതാവുമായ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നുമാണ് 2010 ൽ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടൻ.

പ്രാഞ്ചിയേട്ടൻ ആയുള്ള മമ്മൂട്ടിയുടെ കിടിലൻ പെർഫോമൻസിനെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഏവരും വിലയിരുത്തുന്നത്. ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ച തൃശൂർ സ്ലാങിനും വലിയ പ്രശംസയായിരുന്നു ലഭിച്ചത്.

Advertisements

എന്നാൽ പ്രാഞ്ചിയേട്ടൻ ഷൂട്ടിംഗ് തുടങ്ങുമ്പോൾ തൃശൂർ സ്ലാങ് സംസാരിക്കുന്നതിനെ കുറിച്ച് വലിയ ടെൻഷനിൽ ആയിരുന്നു മമ്മൂട്ടി എന്നാണ് രഞ്ജിത് പറയുന്നത്. ആ സ്ലാങ് പഠിപ്പിക്കാൻ ഒരാളെ മമ്മുക്ക ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ മിമിക്രി പോലെ പഠിക്കേണ്ട ഒന്നല്ലലോ സ്ലാങ് എന്നത് കൊണ്ട് താൻ അയാളെ സെറ്റിൽ നിന്നു പറഞ്ഞു വിട്ടു എന്ന് പറയുന്നു രഞ്ജിത്.

തനിക്കു ചുറ്റും അഭിനയിക്കുന്ന ടിനി ടോം, ഇന്നസെന്റ്, രാമു തുടങ്ങിയ എല്ലാവരും തൃശൂർക്കാരാണ് എന്നതും മമ്മുക്കയുടെ ടെൻഷന് കാരണമായി. പക്ഷെ നമ്മുക്ക് എല്ലാം ഡബ്ബിങ്ങിൽ ശെരിയാക്കാം എന്നാണ് രഞ്ജിത് മമ്മൂട്ടിയോട് പറഞ്ഞത്. അങ്ങനെ പ്രാഞ്ചിയേട്ടൻറെ തൃശൂർ സ്ലാങ് കറക്റ്റ് ചെയ്തത് ഡബ്ബിങ്ങിൽ ആണ്.

പന്ത്രണ്ടു ദിവസം എടുത്തു മമ്മുക്ക ഈ ചിത്രം ഡബ്ബ് ചെയ്യാൻ എന്നും രഞ്ജിത് പറയുന്നു. പ്രാഞ്ചിയേട്ടൻ ആയി മമ്മുക്ക അല്ലാതെ വേറെ ഒരാളെ സങ്കല്പിച്ചിട്ടില്ല എന്നും നമ്മൾ ചാർത്തി കൊടുക്കുന്ന ഇമേജുകളെ പൊളിച്ചു അഭിനയിക്കാൻ ഉള്ള സിദ്ധി അദ്ദേഹത്തിനുണ്ട് എന്നും രഞ്ജിത് പറഞ്ഞു.

പച്ച മനുഷ്യൻ ആയി ഒട്ടും കോൺഷ്യസ് അല്ലാതെ അഭിനയിക്കാനുള്ള സിദ്ധിയും മമ്മുക്കക്ക് ഉണ്ട് എന്നും ഒരു ദേശത്തിന്റേതായ സ്ലാങ് ഉപയോഗിക്കാനും അതിന്റെ പൂർണ്ണതക്കായി കഠിന പ്രയത്‌നം ചെയ്യാനും മമ്മുക്ക തയ്യാറാണ് എന്നും രഞ്ജിത് വ്യക്തമാക്കുന്നു.

Advertisement