വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനുസിത്താര. മമ്മൂട്ടി ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും യുവ താരങ്ങൾക്ക് ഒപ്പവും അനു സിത്താര അഭിനയിച്ചു കഴിഞ്ഞു.
നൃത്തരംഗത്ത് നിന്നും എത്തിയ അനുസിത്താര വിവാഹത്തിന് ശേഷം സിനിമയിലെത്തി താരമായ നടിയാണ്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ മോശം കമന്റിട്ടയാൾക്ക് നടി അനു സിത്താര മുഖമത്തടിച്ചത് പോലെയാണ് മറുപടി നൽകിയിരിക്കുന്നത്.
നടിമാരുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് കീഴെ മോശം കമന്റിടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന സന്ദർഭത്തിൽ അനു സിത്താരയുടെ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്. നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ എന്നായിരുന്നു കമന്റ്.
ഇതിനുള്ള അനുവിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. നിന്നെപ്പോലുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ’ എന്നായിരുന്നു അനു സിത്താരയുടെ മറുപടി.
ചൊറിയാൻ വന്നവന് ശരിക്കും കിട്ടിയെന്നാണ് സോഷ്യൽ മീഡിയ അനുവിന്റെ മറുപടിയെക്കുറിച്ച് പറയുന്നത്.