പ്രശ്‌നങ്ങളുടെ തുടക്കം അവിടെ നിന്നും, അത് കൊണ്ടെത്തിച്ചത് വിവാഹ മോചനത്തിലും, ആരാധകരെ ഞെട്ടിച്ച് വിവാഹ മോചനം നേടിയ വീണാ നായുരടെ ജീവിതത്തിൽ സംഭവിച്ചത്

27477

ഏതാനം വർഷങ്ങളായി മലയാള സിനിമ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി വീണ നായർ. സീരിലുകളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറാൻ വീണയ്ക്ക് കഴിഞ്ഞിരുന്നു. ചെറിയ വേഷങ്ങളിൽ സിനിമയിലും തിളങ്ങിയ വീണയുടെ കരിയറിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രം വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ പഞ്ചായത്ത് മെമ്പറിന്റെ വേഷം തന്നെയായിരുന്നു.

അതുപോലെ ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥി ആയിരുന്ന വീണ ഷോയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമായ വീണാ നായർ തന്റെ മകനും ഭർത്താവുമായി ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Advertisements

ബിഗ് ബോസ് വേദിയിൽ വെച്ച് വീണ നായർ തന്റെ സ്വകാര്യ ജീവിതത്തിൽ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞപ്പോൾ അവർക്കു കിട്ടിയ ദാമ്പത്യം ആ വേദനകൾക്കുള്ള പരിഹാരമാണെന്നാണ് ആരാധകർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാർത്ത പുറത്തു വന്നത്.

Also Read
കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്, കാമുകനു വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തി, അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും: അനാർക്കലി മരയ്ക്കാർ

ഇത് പ്രേക്ഷകർക്ക് വളരെ വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയത്. ഗായകനും ആർജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നത്. ഏകമകൻ ധൻവിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്പ് വിവാഹ മോചനം സംഭവിച്ചത്.

എട്ടു വർഷം നീണ്ട മനോഹരമായ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുവാൻ ഇരുവരും തീരുമാനിച്ചതിന്റെ കാരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബിഗ്ബോസ് സീസൺ 2വിൽ ഒരു മത്സരാർത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയിൽ നിന്നും പുറത്തായപ്പോൾ എന്റെ പെണ്ണ് പുറത്തേക്ക് എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭർത്താവിനെയാണ് പ്രേക്ഷകർ കണ്ടത്.

എന്നാൽ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണയും ഭർത്താവും തമ്മിൽ ബിഗ് ബോസിലെ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിത വേർപിരിയലിനു കാരണമായതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. തുടർന്ന് ഇനി ഒരുമിച്ചു മുന്നോട്ടു പോകുവാൻ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഇരുവരും വിവാഹമോചനവുമായി മുന്നോട്ടു പോവുകയായിരുന്നു.

അതേസമയം ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വളരെ മികച്ച പ്രതികരണമാണ് വീണ പ്രേക്ഷകരോട് നടത്തിയിരുന്നത്. അതുപോലെ തന്നെ ബിഗ് ബോസിൽ പങ്കെടുത്തപ്പോൾ ലഭിച്ച പണം കൊണ്ട് ഭർത്താവ് പോലും അറിയാതെ താൻ മാനേജ് ചെയ്തിരുന്ന പല സാമ്പത്തിക പ്രശ്നങ്ങളും കടങ്ങളും എല്ലാം തീർക്കുവാൻ സാധിച്ചെന്ന് വീണ പറഞ്ഞിരുന്നു.

Also Read
മെസേജുകൾ വരുന്നത് കൂടി വന്നു; എന്നെ ശ്രദ്ധിച്ചില്ലേൽ ചിലപ്പോൾ വഴി തെറ്റി പോയേക്കുമെന്ന് പ്രിയയോട് പറയേണ്ടി വന്നു; കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തുന്നു

മാത്രമല്ല, അതിനു ശേഷം ദുബായിൽ ഭർത്താവിനടുത്തേക്ക് പോയ വീണ അവിടെ വച്ച് ഭർത്താവിന്റെ പൂർണ പിന്തുണയോടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അങ്ങനെ ബിഗ്ബോസ് കാരണം ജീവിതം പച്ച പിടിച്ചു വന്നതിനു പിന്നാലെയാണ് ഇപ്പോൾ വേർപിരിയാൽ വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

Advertisement