നിത്യാ മേനോൻ മലയാളത്തിലെ പ്രമുഖ യുവ നടനുമായി ഇഷ്ടത്തിൽ, വിവാഹം ഉടൻ: പ്രിയ നടി നിത്യാ മേനോൻ വിവാഹിയാകുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത്

1006

തെന്നിന്ത്യൻ സിനിമയിൽ ആകെമാനം തിളങ്ങി നിൽക്കുന്ന മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണാ നിത്യാ മേനോൻ. കൈ നിറയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളുമായി നടി തിരക്കിലാണ്. ഇതിനിടെ നിത്യ വിവാഹം കഴിക്കുന്നില്ലേന്ന് ചോദിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പലപ്പോഴായി നിത്യ മേനോന്റെ വിവാഹ വാർത്തകളും പ്രണയവുമൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായാ മാററുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയതായി നിത്യ വിവാഹിത ആവുകയാണെന്നും വരൻ മലയാള സിനിമയിൽ നിന്നുള്ള നടനാണെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നിൽക്കുകയാണ് നിത്യ മേനോൻ. ഇതിനിടയിലാണ് നിത്യ മലയാളത്തിലെ ഒരു നായക നടനുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്നുമുള്ള വാർത്ത വരുന്നത്.

Advertisements

Also Read
പുരുഷൻമാർക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നു, എന്റെ ശരീരം വെച്ച് ഞാൻ ശരിക്കും അങ്ങ് ആഘോഷിച്ചു, അതിൽ എനിക്ക് ഒരു ഖേദവും ഇല്ല; തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത് പറയുന്നു

മോളിവുഡിന് പുറമേ ടോളിവുഡിലും ഇതേ സംസാരം ആരംഭിച്ചിരിക്കുകയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ നിത്യയ്ക്ക് പരിചയമുണ്ടായിരുന്ന താരമാണിതെന്നും സൂചനയുണ്ട്. ഇരുവർക്കും ഇടയിൽ വർഷങ്ങളോളമായി ഉണ്ടായിരുന്ന സൗഹൃദം ഒടുവിൽ പ്രണയമായി. വിവാഹം കഴിക്കാമെന്ന തീരുമാന ത്തിലേക്ക് എത്തിയതോടെ കല്യാണത്തിന് മാതാപിതാക്കളുമായി താരങ്ങൾ സംസാരിച്ചു.

അങ്ങനെ ഏകദേശം കാര്യങ്ങളൊക്കെ ഉറപ്പിച്ചെന്നുമാണ് വിവരം. അതേ സമയം മലയാളത്തിലെ വലിയ നടന്മാരിൽ ഒരാളാണ് നിത്യയുടെ വരനാവാൻ പോവുന്നതെന്നാണ് അനൗദ്യോഗികമായി പ്രചരിക്കുന്ന വാർത്തയിൽ സൂചിപ്പിച്ചിരിക്കുന്നത്. അത് ആരാണെന്നോ ഏതൊക്കെ സിനിമയിൽ അഭിനയിച്ച നടനാണെന്നോ ഇനിയും വ്യക്തമല്ല.

പ്രമുഖ നടനായതിനാൽ വാർത്ത പെട്ടെന്ന് പുറത്ത് വരുമെന്നാണ് കരുതുന്നത്. മാത്രമല്ല നിത്യ മേനോൻ ഇതുവരെയും ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. വൈകാതെ സ്ഥീരികരിച്ച റിപ്പോർട്ടുമായി നടി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് നിത്യ മേനോൻ.

Also Read
എന്റെ ഭാര്യയ്ക്ക് വണ്ണം കൂടിയതിൽ എനിക്കോ എന്റെ വീട്ടുകാർക്കോ എന്റെ കുഞ്ഞിനോ പ്രശ്നമില്ല: പൊണ്ണത്തടിച്ചി, അമ്മച്ചി എന്ന് വിളിച്ച് കളിയാക്കുന്നവർക്ക് എതിരെ തുറന്നടിച്ച് നിരഞ്ജൻ

Advertisement