ഗർഭിണിയായ ശേഷം മഷൂറ ഒന്നും മിണ്ടുന്നില്ല, ഗർഭിണിയായാൽ സംസാരിക്കാൻ പാടില്ലെന്നുണ്ടോ: ബഷീർ ബഷി പറയുന്നത് കേട്ടോ

942

മിനിസ്‌ക്രീനിലെ വലിയ റിയാലിറ്റി ഷോയായായ ബിഗ്ബോസ് മലയാളം പതിപ്പിലെ മുൻ മൽസരാർത്ഥിയും മോഡലുമായ ബഷീർ ബഷി മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ്. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്.

അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകൾ അയച്ചത്.

Advertisements

സോനുവിനും എനിക്കുമെല്ലാം ആളുകൾ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാൽ ഞാൻ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കിൽ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലർ ചോദിച്ചിരുന്നു.

Also Read
അടുത്ത സുഹൃത്തായിരുന്നു, അച്ഛന് അപകടം പറ്റിയപ്പോൾ ആദ്യം ഓടിയെത്തി, പിന്നീട് പ്രണയം തുടങ്ങി, ആർക്കജുമായുള്ള പ്രണയകഥ പറഞ്ഞ് രക്ഷാ രാജ്

ആ ചോദ്യം തനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതൽ മഷൂറയെ ഫോളോ ചെയ്ത് ഞാൻ ഡെയ്ലി വ്ളോഗ് ചെയ്യും. ഗർഭിണിയായാൽ സംസാരിക്കാൻ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്‌നന്റായതിന് ശേഷം മിണ്ടുന്ന് പോലുമുണ്ടായിരുന്നില്ല. വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പുറത്തേക്കിറങ്ങിയപ്പോഴും മഷൂറ സൈലന്റായിരുന്നു.

ഗർഭിണിയായാൽ അധികം മിണ്ടാറ് എന്നൊക്കെയുണ്ടോ, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്നൊക്കെ ആയിരുന്നു ബേബി ചോദിച്ചത്. അത സമയം ഗർഭിണിയാണെന്ന വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയച്ചത് ഇ ങ്ങനെയായിരുന്നു.

മഷൂറ ഗർഭിണിയാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളേയും ഉൾപ്പെടുത്തുകയെന്നാണ് ബഷീർ പറഞ്ഞത്. ഷിയാസ് കരീമായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം കൺഗ്രാറ്റ്സ് അറിയിച്ചത്. പീരീഡ്സ് മിസായിട്ട് കുറച്ച് ദിവസമായി. ഇത് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുമെന്ന് എനിക്കറിയാം.

ഞാൻ പ്രഗ്‌നന്റാണെന്ന് തരത്തിലുള്ള വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. കസിൻസൊക്കെ ഞാൻ ഗർഭിണിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. പ്രഗ്‌നന്റായാൽ ഞങ്ങൾ തന്നെ ആ സന്തോഷം പങ്കിടുമെന്ന് നേരത്തെ ഞങ്ങൾ നിങ്ങളോട് പറഞ്ഞതാണ്. ഞാനൊരു അമ്മയാവാൻ പോവുന്ന ഫീലാണ്.

Also Read
ആര്യയും വീണയും വഴക്കിട്ട് പിരിഞ്ഞു, ആര്യയുടെ സഹോദരിയുടെ വിവാഹത്തിന് വീണ നായർ വരാത്തതിന് കാരണം പിണക്കമെന്നും സോഷ്യൽമീഡിയ; മറുപടിയുമായി ആര്യയും വീണയും

സൈഗു വലുതായല്ലോ, ഇനി കളിപ്പിക്കാനൊരു കൊച്ചൊക്കെയാവാമെന്നും സോനു പറയുന്നുണ്ടായിരുന്നു. നേരത്തെ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവായപ്പോൾ മഷൂറ നല്ല വിഷമത്തിലായിരുന്നു. അന്ന് മഷൂറ കരഞ്ഞിരുന്നു. അതുപോലെയാവുമോ ഇന്ന് എന്ന പേടിയുണ്ടായിരുന്നു.

മക്കളായ സുനുവിന്റെയും സൈഗുവിന്റെയും റിയാക്ഷനും വീഡിയോയിൽ കാണിച്ചിരുന്നു. മഷൂമ്മിക്ക് ബേബിയുണ്ടാവാൻ പോവുകയാണെന്നറിഞ്ഞപ്പോൾ സുനുവിന് കരച്ചിലായിരുന്നു. എനിക്ക് ഒരനിയനും അനിയത്തിയും വേണമെന്നായിരുന്നു സൈഗുവിന്റെ കമന്റ്.

Advertisement