പുരുഷൻമാർക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നു, എന്റെ ശരീരം വെച്ച് ഞാൻ ശരിക്കും അങ്ങ് ആഘോഷിച്ചു, അതിൽ എനിക്ക് ഒരു ഖേദവും ഇല്ല; തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്ത് പറയുന്നു

601

ഒരു കാലത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ ഗ്ലാമറസ് നായികയായിരുന്നു മല്ലിക ഷെരാവത്ത്. ഇടയ്ക്ക് സിനിമയിൽ അത്ര സജീവം അല്ലാതിരുന്ന മല്ലിക ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഇപ്പോൾ. ആർ കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.

ഖ്വായിഷ് എന്ന 2003 ൽ പുറത്തിറങ്ങിയ സിനിമയിലൂടെ ആണ് മല്ലിക ഷെരാവത്ത് സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ മ ർ ഡർ എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡിൽ ചർച്ചാ വിഷയമായത്.

Advertisements

സിനിമയിൽ ഇമ്രാൻ ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. 2004 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഓന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മ ർ ഡ ർ.

ശേഷം ഒട്ടനവധി ഐറ്റം ഡാൻസുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യൻ സിനിമകളിലും മല്ലികയുടെ ഡാൻസ് നമ്പറുകൾ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റിൽ കാണാതായത്.

Also Read
ധോണി അത്ര സിമ്പിൾ ആയിരുന്നില്ല, ഒരുപാട് സ്ത്രീകൾ ധോണിയുടെ ജീവിതത്തിൽ വന്നു പോയിട്ടുണ്ട്, ഞാനും അവരിൽ ഒരാളായിരുന്നു: മുൻ കാമുകി റായ് ലക്ഷ്മി

ഇപ്പോൾ ഇതാ താൻ മുമ്പ് ചെയ്ത ഗ്ലമറസ് വേഷങ്ങളെക്കുറിച്ചും തനിക്ക് സിനിമാ മേഖലയിൽ നിന്നുമുണ്ടായ അനുഭവങ്ങളും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക ഷെരാവത്ത്. താൻ അതീവ ഗ്ലാമറസ് ആയി അഭിനയിക്കുന്നത് മൂലം ഇന്ത്യയിലെ സ്ത്രീകൾക്ക് തന്നോട് ചില അനിഷ്ടം ഉണ്ടായിരുന്നെന്നാണ് മല്ലിക പറയുന്നത്.

പക്ഷെ പുരുഷൻമാർക്ക് തന്നോട് വലിയ സ്‌നേഹമായിരുന്നെന്നും മല്ലിക ഷെരാവത്ത് പറയുന്നു. എനിക്ക് തോന്നുന്നത് എന്റെ ഗ്ലാമർ അവരെ സംബന്ധിച്ച് വളരെയധികമായിരുന്നു. എനിക്ക് അതിൽ ഒരു ഖേദവും ഉണ്ടായിരുന്നില്ല. മ ർ ഡ റി ൽ ഞാൻ ബിക്കിനി ധരിച്ചു.

എനിക്ക് മുമ്പും നടിമാർ ബിക്കിനി ധരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നല്ല ശരീരമാണ്. ബീച്ചിൽ ഒരു സാരി ധരിച്ച് നിൽക്കണമെന്നാണോ നിങ്ങൾക്ക്. ഞാൻ ബിക്കിനി ധരിക്കുകയും എന്റെ ശരീരം ആഘോഷിക്കുകയും ചെയ്യും. കാരണം എന്നെ സംബന്ധിച്ച് അത് വളരെ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു.

പക്ഷെ അത് അഭിമുഖീകരിക്കാൻ ആളുകൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷൻമാർക്ക് എന്നോട് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പുരുഷൻമാർ എന്നെ സ്‌നേഹിക്കുന്നു. ഞാൻ തിരിച്ച് അവരെയും സ്‌നേഹിക്കുന്നു. ചില സ്ത്രീകൾക്ക് മാത്രമാണ് എന്നോട് നീരസം.

Also Read
എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ

എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. എനിക്ക് സാഹോദര്യം ഇഷ്ടമാണ്, മല്ലിക ഷെരാവത്ത് പറഞ്ഞു.
നേരത്തെ സിനിമയിൽ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയെന്ന് മല്ലിക ഷെരാവത്ത് പറഞ്ഞിരുന്നു. മുമ്പ് നായികമാർക്ക് സിനിമകളിൽ പ്രാധാന്യം ഉണ്ടായിരുന്നില്ല. വ്യക്തിത്വം ഇല്ലാത്ത ശൂന്യമായ കഥാപാത്രങ്ങളായിരുന്നു നടിമാർക്ക് ലഭിച്ചിരുന്നത്.

ഇന്ന് അതിൽ മാറ്റമുണ്ട്. ഗെഹരിയാനിൽ ദീപിക ചെയ്തത് തന്നെയാണ് 15 വർഷങ്ങൾക്ക് മുമ്പ് മ ർ ഡ റിൽ ഞാൻ ചെയ്തത്. പക്ഷെ അന്ന് ആളുകളുടെ മനോഭാവം വേറെയായിരുന്നെന്നും മല്ലിക ഷെരാവത്ത് ചൂണ്ടിക്കാട്ടി. ദീപിക പദുകോൺ നായികയായെത്തിയ ഗെഹരിയാൻ എന്ന ചിത്രമാണ് മല്ലിക ഷെരാവത്ത് സൂചിപ്പിച്ചത്.

ചിത്രത്തിലെ ദീപികയുടെ ഇന്റിമേറ്റ് സീനുകൾ ഏറെ ചർച്ചയായിരുന്നു.സിനിമയിലെ ആദ്യ കാലത്ത് മാധ്യമങ്ങളിലെയും സിനിമാ മേഖലയിലെയും ഒരു വിഭാഗം തന്നെ ശല്യപ്പെടുത്തിയിരുന്നു എന്നും മല്ലിക ഷെരാവത്ത് വ്യക്തമാക്കിയിരുന്നു.

Advertisement