മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള സൂപ്പർ താരവും ബിജെപി രാജ്യസഭാ എംപിയുമാണ് സുരേഷ് ഗോപി. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി വില്ലൻ വേഷങ്ങളിലും പിന്നീട് നായക വേഷത്തിലേക്കും എത്തിയ താരമാണ് സുരേഷ് ഗോപി. ദേശിയ അവാർഡ് വരെ നേടിയ താരം ഇടയ്ക്ക് വെച്ച് സിനിമ നിർത്തി രാഷ്ട്രാീയത്തിൽ ഇറങ്ങിയിരുന്നു.
ഇപ്പോൾ രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടു പോവുകയാണ് അദ്ദേഹം. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായി തിരിച്ചെത്തിയ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത് ജോഷിയുടെ പാപ്പൻ എന്ന ചിത്രത്തിലാണ്യ നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ ആണ് റിലീസിന് തയ്യാറായി ഇരിക്കുന്ന ചിത്രം.
അതേ സമയം സുരേഷ്ഗോപിയെ പോലെ ആരാധകർക്ക് ഏറെ പ്രിയങ്കരരാണ് നടന്റെ കുടുംബവും. മകൻ ഗോകുൽ സിനിമയിലെത്തി കഴിഞ്ഞു. ഗോകുൽ കൂടാതെ ഭാഗ്യ സുരേഷ്, ഭാവ്നി, മാധവ് എന്നി മൂന്ന് മക്കൾ കൂടി അദ്ദേഹത്തിനുണ്ട്.
ഭാര്യ രാധിക മികച്ച ഒരു ഗായിക കൂടി ആയിരുന്നു.
സിനിമയിൽ വരെ പിന്നണി പാടിയ താരം വിവാഹ ശേഷമാണ് ആ മേഖലയിൽ നിന്നും വിട്ടുനിന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ വിവാഹത്തെ കുറിച്ച് സുരേഷ് ഗോപി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയിയൽ വീണ്ടും ചർച്ചയാകുന്നത്.
1990 ഫെബ്രുവരി 8 നായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം. എന്നാൽ താൻ രാധികയെ ആദ്യമായി കാണുന്നത് വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. വീട്ടുകാർ കണ്ടെത്തിയ വിവാഹമായിരുന്നു തന്റേത്.
1989 നവംബർ 18ാം തീയതി ഒരുക്കം എന്ന സിനിമ സെറ്റിൽ വെച്ചാണ് രാധികയെ കുറിച്ച് അച്ഛൻ ഗോപിനാഥൻ പിള്ള ആദ്യമായി തന്നോട് പറയുന്നത്. അന്ന് കൊടൈക്കനാൽ ആയിരുന്നു ലൊക്കേഷൻ. അവിടേക്ക് ഫോൺ വിളിച്ചാണ് അച്ഛൻ ഈ കാര്യം പറയുന്നത്.
ഞങ്ങൾ പോയി കുട്ടിയെ കണ്ടു ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി. ഒരു മകളായി മരുമകളയായി ഞങ്ങൾക്ക് ഇവൾ മതി. ഇനി നിനക്കും ഭാര്യയായി ഈ കുട്ടി തന്നെ മതിയോ എന്ന് നീ വന്ന് കണ്ടിട്ട് തീരുമാനിക്കാനാണ് അന്ന് അച്ഛൻ തന്നോട് പറഞ്ഞിരുന്നത്.അപ്പോൾ ഞാൻ പറഞ്ഞു എനിക്കൊരു ഭാര്യ എന്നതിലുപരി നിങ്ങളുടെ മനസ്സിണങ്ങിയ ഒരു മകളെയാണ് ആവിശ്യം, നിങ്ങൾക്ക് ആ കുട്ടിയെ അത്ര മാത്രം ഇഷ്ടപ്പെട്ടെങ്കിൽ ഉറപ്പിച്ചോളു ഞാൻ കെട്ടിക്കോളം എന്നായിരുന്നു.അന്ന് താൻ അച്ഛന് കൊടുത്ത മറുപടി.
കാരണം ഞങ്ങളുട വീട്ടിൽ നാല് കൊമ്പന്മാരാണ് ഉള്ളത്, പെണ്മക്കൾ ഇല്ലായിരുന്നു ഞങ്ങൾ നാല് ആൺമക്കൾ ആയിരുന്നു. അവിടേക്ക് ആദ്യമായി വരുന്ന മകളാണ്, അപ്പോൾ അവരുടെ ആഗ്രഹത്തിനാണ് ഞാൻ കൂടുതൽ പ്രാധന്യം നൽകിയത് എന്നും നടൻ പറയുന്നു. ശേഷം എന്റെ വിവാഹ നിശ്ചയം കഴിഞ്ഞാണ് ഞാൻ രാധികയെ ആദ്യമായി കാണുന്നത്. പിന്നീട് അവരുടെ സെലക്ഷൻ എന്റെ ജീവിതത്തിൽ ഭാഗ്യമായി മാറുകയായിരുന്നു.
Also Read
മോഹൻലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്, പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരും: വെളിപ്പെടുത്തൽ
എത്ര തിരക്കുണ്ടെകിലും കുടുംബത്തിനോനൊപ്പം ചിലവിടാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. മൂത്ത മകൻ ഗോകുൽ ഇപ്പോൾ സിനിമയിൽ സജീവമാണ്. പാപ്പാൻ എന്ന സിമിയിൽ അച്ഛനും മകനും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകയുമുണ്ട്.