മാലിക്കിൽ ജലജയും മകളും മാത്രമല്ല, സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ ചന്തു, കൈയ്യടിച്ച് ആരാധകർ

96

മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മാലിക്
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഒരുപോലെ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ മാലിക്.

ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ട്‌കെട്ടിൽ പിറന്ന ഈ ചിത്രം ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയിട്ടാണ് എത്തിയത്. ജൂലൈ 15 നാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. അതേ സമയം താരങ്ങളുടെ പ്രകടനത്തെ കുറിച്ചും കാസ്റ്റിങ്ങിനെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉയരുന്നത്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

Advertisements

മലയാളി പ്രേക്ഷകർ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, നിമിഷ സജയൻ , ജോജു, സനൻ അമൻ തുടങ്ങിയവാരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു താരങ്ങൾ കാഴ്ചവെച്ചത്. ആൻറോ ജോസഫാണ് സനിമ നിർമ്മിച്ചിരിക്കുന്നത്.

Read Also
വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്ത എല്ലാവർക്കും ഉണ്ടാണം ; വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ ശ്രദ്ധ നേടി സ്വാസികയുടെ വാക്കുകൾ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട അതിശയങ്ങൾ ആണ്. ഈ ചിത്രത്തിൽ നടൻ സലിംകുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് മകൻ ചന്തുവാണ്. അതുപോലെ തന്നെ നടി ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് മകൾ ദേവിയാണ്. ഇരുവരുടേയും കാസ്റ്റിങ്ങ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

നീണ്ട 21 വർഷത്തിന് ശേഷമാണ് ജലജ ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ അമ്മയുടെ വേഷമാണ് നടി ചെയ്തത്. ചിത്രത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ജലജയുടേത്. സലിം കുമാറിന്റേയും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

അതേ സമയം തിയേറ്റർ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു മാലിക് . 22 കോടി രൂപയ്ക്കാണ് ചിത്രം ആമസോൺ വാങ്ങിയത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മഹേഷ് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also
ബേബിയൊക്കെ പണ്ട് , കൊച്ചങ് വലുതായെന്ന് ആരാധകർ ; സനുഷയുടെ പുതിയ ഫോട്ടോസ് കണ്ട് അമ്പരന്ന് ആരാധകർ

സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നതിനായി ഒന്നരവർഷത്തോളം കാത്തിരുന്നുവെന്നും പക്ഷേ അത് അനിശ്ചിതമായി നീണ്ടു പോകികയായിരുന്നു. പണം മുടക്കിയ നിർമ്മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എൻറെ കൂടെ ബാധ്യത ആണെന്നും ലഭിച്ച തുക വെളിപ്പെടുത്തി കൊണ്ട് മഹേഷ് നാരായണൻ വ്യക്തമാക്കി.

Advertisement