എനിക്ക് പൃഥ്വിരാജിന്റെ നായികയാകാൻ പറ്റില്ലെന്ന് കാവ്യാ മാധവൻ അന്ന് കരഞ്ഞു പറഞ്ഞു: വെളിപ്പെടുത്തലുമായി സംവിധായകൻ

13417

സഹ സംവിധായകനായി തുടങ്ങി പിന്നിട് മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകനായി മാറിയ കലാകാരനാണ് ലാൽ ജോസ്. ഒരു മറവത്തുർ കനവ് എന്ന മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ചെയ്ത സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായത്.

പിന്നീട് ഇങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് ഒരുക്കിയിട്ടുള്ളത്. സംവിധാനത്തിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Advertisements

Also Read
ദേവീസന്നിധിയില്‍ സ്വയം അര്‍പ്പിച്ച് നടി സ്വാതി, മൂകാംബിക ക്ഷേത്രത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അതേ സമയം ലാൽ ജോസ് സംവിധാനം ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് 2006 ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന സിനിമ. കൊളേജ് ക്യാംപസ് പശ്ചാത്തലമാക്കി ഒരുകാലഘട്ടത്തിന്റെ സന്തോഷത്തിന്റെയും നൊമ്പരങ്ങളുടെയും കഥപറഞ്ഞ ലാൽജോസ് ചിത്രം തിയറ്ററുകളെ ശരിക്കും പൂരപറമ്പുകൾ ആക്കിയിരുന്നു.

മലയാളത്തിലെ ഒന്നാംനിര യുവതാരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യ മാധവൻ, രാധിക തുടങ്ങിയവർക്ക് ഒപ്പം ബാലചന്ദ്രമേനോൻ, ജഗതി തുടങ്ങിയ സീനിയർ താരങ്ങളും വേഷമിട്ട സിനിമയായിരുന്നു ക്ലാസ്സ്‌മേറ്റ്‌സ്. അതേ സമ.ം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത് രാധിക അവതരിപ്പിച്ച റസിയയുടെ കഥാപാത്രം തനിക്ക് വേണമെന്ന് കാവ്യാ മാധവൻ വാശിപിടിച്ചു എന്ന് സംവിധായകൻ ലാൽ ജോസ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

റസിയ എന്ന കഥാപാത്രം തനിക്ക് വേണം എങ്കിൽ മാത്രമേ ചിത്രത്തിൽ അഭിനയിക്കൂ എന്നും കാവ്യ വാശിപിടിച്ചു എന്നാണ് സംവിധായകൻ പറയുന്നത്. കാവ്യ വാശിപിടിച്ചെങ്കിലും ഒടുവിൽ സംഭവിച്ചത് മറ്റൊന്നാണെന്നാണ് ലാൽ ജോസ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം കഥ മനസിലായില്ലെന്ന് കാവ്യാമാധവൻ തന്നോട് പറഞ്ഞു.

അതിനാൽ വീണ്ടും കഥ പറയാൻ ജെയിംസ് ആൽബെർട്ടിനെ താൻ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി. അപ്പോൾ കാരണം തിരക്കിയെന്നും അതിന് മറുപടിയായി താനല്ല ഇ സിനിമയിലെ നായിക തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് കാവ്യ വാശി പിടിച്ചു.

Also Read
അമൃതാ സുരേഷിനെ ഗോപി സുന്ദർ വിളിക്കുന്നത് എന്താണെന്ന് അറിയുമോ, സന്തോഷം പങ്കുവെച്ച് താരങ്ങൾ, കണ്ടുപിടിച്ച് ആരാധകർ

അത് കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും സിനിമയിൽ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താൽ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നൽകാഞ്ഞതെന്ന് താൻ പറഞ്ഞു. എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നൽകാൻ പറ്റില്ലെന്നും നിർബന്ധമാണേൽ സെറ്റിൽ നിന്നും പൊയ്ക്കോളാനും ആവശ്യപെട്ടു.

അത് കേട്ടപ്പോൾ കാവ്യ മാധവൻ കൂടുതൽ കരഞ്ഞെന്നും പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നൽകിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നതെന്നും അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാൽ ജോസ് പറയുന്നു. പൃഥ്വിരാജിന്റെ നായിക വേഷമായിരുന്നു ചിത്രത്തിൽ കാവ്യാ മാധവന്. രാധിക ചെയ്ത കഥാപാത്ത്രതിന്റെ നായകൻ നരേൻ ആയിരുന്നു.

Also Read
അന്നൊക്കെ ഇടാൻ നല്ല ഉടുപ്പുകൾ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, അപ്പോഴാണ് സമ്പാദിക്കണം എന്ന് തോന്നി തുടങ്ങിയത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്; സംയുക്ത മേനോൻ പറയുന്നു

ഏതായുലും ചിത്രം പുറത്തിറങ്ങിയപ്പോൾ അണിയറക്കാർ പ്രതീക്ഷിച്ചതിലും വലിയ സിനിമ നേടിയെടുത്തത്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എന്റെ ഖൽബിലെ വെണ്ണിലാവ് എന്ന ക്ലാസ്‌മേറ്റ്‌സിലെ ഹൈലൈറ്റായിരുന്നു ഗാനം ഇപ്പോൾ മലയാലികൾ പാടിനടക്കുന്ന ഒന്നാണ്.

Advertisement