സങ്കടം വന്നാൽ കടച്ചുപിടിച്ചെന്നു വരും, കരയാൻ അത് വേണ്ടി വരാറില്ല; തുറന്ന് പറഞ്ഞ് മേഘ്‌ന വിൻസന്റ്

101

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടം പിടിച്ചു പറ്റിയ സൂപ്പർഹിറ്റ് സീരിയലായിരുന്നു ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന പരമ്പര. വമ്പൻ ഹിറ്റ് പരമ്പരയായിരുന്ന ചന്ദനമഴയിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത താരമാണ് നടി മേഘ്‌ന വിൻസെന്റ്. മലയാളികൾക്ക് സുപരിചിതയായമേഘ്ന വിൻസന്റ് ചന്ദനമഴയിലെ അമൃതയായി എത്തി കേരളക്കരയുടെ മാനസപുത്രിയായി മാറുകയായിരുന്നു.

കുറച്ച് കാലം മലയാളത്തിൽ നിന്ന് മാറി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയായിരുന്നു നടി. താരത്തിന്റെ വ്യക്തി ജീവിതവും മലയാളികൾക്ക് അടുത്തറിയാം. ചന്ദനമഴയ്ക്ക് ശേഷം ഇപ്പോൾ പുതിയ പരമ്പരയുമായി എത്തിയിരിക്കുകയാണ് മേഘ്ന. സീ കേരള ചാനലിലെ മിസ്റ്റർ ആൻഡ് മിസ്സിസ് ഹിറ്റ്‌ലർ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.

Advertisements

ഈ പരമ്പരയിൽ ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘന അവതരിപ്പിക്കുന്നത്. പക്ഷെ അമൃതയെപ്പോലെ കണ്ണീർപുത്രിയല്ല ജ്യോതി. തന്റെ കഥാപാത്രത്തെക്കുറിച്ചും പരമ്പരയെക്കുറിച്ചും മനസ് തുറക്കുകയാണ് മേഘ്ന ഇപ്പോൾ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന മനസ് തുറന്നത്. പരമ്പരയുടെ ചിത്രീകരണത്തിന് ഇടെയുണ്ടായ രസകരമായ അനുഭവവും മേഘ്ന പങ്കുവെക്കുന്നുണ്ട്.

Also Read
മാലിക്കിൽ ജലജയും മകളും മാത്രമല്ല, സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ ചന്തു, കൈയ്യടിച്ച് ആരാധകർ

കണ്ണീർപുത്രിയല്ല ഒരു പെൺകുട്ടിയുടെ മനസിൽ ഉള്ള എല്ലാ വികാരങ്ങളും ഈ കഥാപാത്രത്തിനും ഉണ്ട്. ചിലപ്പോൾ ദേഷ്യം വരും, ചിലപ്പോൾ സങ്കടം വരും, സങ്കടം വന്നാൽ കടച്ചുപിടിച്ചെന്നു വരും. ചെറിയ ചെറിയ കുസൃതികളും പ്രണയവും എല്ലാമുണ്ട് കഥാപാത്രത്തിന്.

ഒരു പെൺകുട്ടിയുടെ മനസിൽ ഉള്ള എല്ലാ വികാരങ്ങളും ജ്യോതിയ്ക്കുണ്ട്. മനസിൽ വരുന്നത് ഉടനെ എക്സ്പ്രസ് ചെയ്യുന്നതാണ് ജ്യോതിയുടെ രീതിയെന്നും മേഘ്ന പറയുന്നു. കരയാൻ ഗ്ലിസറിൻ വേണ്ടി വരുമോ എന്ന ചോദ്യത്തിന് ചില സീനുകളിൽ വേണ്ടി വരില്ലന്നും ഇൻവോൾവ് ആയിക്കഴിഞ്ഞാൽ ഗ്ലിസറിനില്ലാതെ കരയാനാകുമെന്നും മറ്റ് സമയത്തൊക്കെ വേണ്ടി വരുമെന്നും മേഘ്ന പറയുന്നു.

Also Read
മോഹൻലാൽ സാറിന്റെ ആ മാജിക് മകനിലുമുണ്ട്, പ്രണവ് മലയാള സിനിമയിൽ ഒരു മാറ്റം കൊണ്ടു വരും: വെളിപ്പെടുത്തൽ

പരമ്പരയിൽ എന്നെ അടിക്കാൻ വരുന്നൊരു സീനായിരുന്നു. അപ്പോഴേക്കും ഞാൻ കൈയ്യിൽ കയറി പിടിക്കണം. പക്ഷെ ടൈമിംഗ് ഞാൻ പ്രതീക്ഷിച്ചതിലും നേരത്തെയായിരുന്നു. ഇതോടെ അടിക്കാൻ ഓങ്ങിയപ്പോൾ ഞാൻ അയ്യോ എന്റമ്മേയെന്ന് വിളിച്ചു പോയി. അത്ര നേരം ഭയങ്കര ഗാംഭീര്യത്തോടെ നിന്ന് ഡയലോഗ് പറഞ്ഞയാളാണ്. എല്ലാവരും കൂടെ ചിരിയായിരുന്നു എന്നാണ് മേഘ്ന പറയുന്നത്.

Advertisement