വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികലുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് ജൂഡ് ആന്റണി ജോസഫ്. നിവിൻ പോളിയും നസ്‌റിയ നസീമും പ്രധാന വേഷത്തിലെത്തിയ ഓം ശാന്തി ഓശാ എന്ന സൂപ്പർഹിറ്റ് ഒരുക്കിയായിരുന്നു സംവിധാന രംഗത്ത് ജൂഡിന്റെ തുടക്കം.
പിന്നീട് ഒരു മുത്തശ്ശിഗദ എന്ന സൂപ്പർഹിറ്റും ഒരുക്കിയ ജുഡിന്റെ ഏറ്റവും പുതിയ സിനിമയാണാ സാറാസ്.
ഒടിടി റീലിസ് ആയി എത്തിയ സാറാസിന്റെ സൂപ്പർഹിറ്റ് വിജയത്തിന് പിന്നാലെ മലയാളത്തിൽ വീണ്ടും തിളങ്ങിനിൽക്കുകയാണ് ജൂഡ് ആന്തണി ജോസഫ്. ആമസോൺ പ്രൈം വഴി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
പ്രമേയവും താരങ്ങളുടെ പ്രകടനവുമെല്ലാം സാറാസിൽ മികച്ചുനിന്നു. സാറാസിന് മുൻപ് മറ്റൊരു ചിത്രം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. പ്രളയം പ്രമേയമാക്കിയുളള ഒരു ചിത്രമാണ് ജൂഡ് പ്രഖ്യാപിച്ചത്. എന്നാൽ ആ സിനിമ തുടങ്ങുന്നതിന് മുൻപ് മമ്മൂട്ടി നൽകിയ മുന്നറിയിപ്പ് വെളിപ്പെടുത്തുകയാണ് ജൂഡ് ഇപ്പോൾ.
കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജൂഡിന്റെ തുറന്നു പറച്ചിൽ. കഴിഞ്ഞ വർഷം മാർച്ചിലാണ് പ്രളയം പ്രമേയമാക്കിയുളള ചിത്രത്തിന്റെ ലൊക്കേഷൻ കൃത്യമായി കിട്ടിയതെന്ന് സംവിധായകൻ പറയുന്നു. വലിയൊരു ഗ്രാമം സെറ്റിടണമായിരുന്നു. വെളളം കയറുന്നതും ആളുകൾ അതിൽ മുങ്ങിപ്പോവുന്നതുമൊക്കെ ഷൂട്ട് ചെയ്യുന്നതിന് ഒരു പ്ലാനുണ്ടായിരുന്നു.
അപ്പോ ആ പ്ലാന് വേണ്ടി ഒരു ആറുമാസം കേരളത്തിൽ ലൊക്കേഷനുകൾ നോക്കി. ഒരുപാട് അലഞ്ഞിട്ടാണ് ലൊക്കേഷൻ കിട്ടിയത്. അപ്പോ അവിടെ നമ്മള് സെറ്റിടാൻ വേണ്ടി അടുത്ത ആഴ്ച ജെസിബി കേറ്റാം എന്ന ചിന്തയിൽ നിൽക്കുമ്പോളാണ് ലോക്ഡൗൺ വരുന്നത്. അതിന് എത്രയോ മാസങ്ങൾക്ക് മുൻപ് മമ്മൂക്ക പറഞ്ഞിരുന്നു കോവിഡ് എന്ന സാധനം വരുന്നുണ്ട്. ഒരുപക്ഷെ ഇൻഡസ്ട്രി മൊത്തം സ്റ്റോപ്പ് ആയേക്കാം എന്ന്.
അന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇത് ഇത്ര വലിയ സംഭവമാണെന്ന് ഞങ്ങള് വിചാരിച്ചില്ല. മുൻകൂട്ടി അദ്ദേഹം പറഞ്ഞിരുന്നത് കൊണ്ട് ഇത് പ്ലാൻ ചെയ്താൽ പൊളിയുമെന്ന് മനസിലായി. അതുകൊണ്ട് സെറ്റ് വർക്കൊന്നും പ്ലാൻ ചെയ്തില്ല. ഇല്ലായിരുന്നെങ്കിൽ നമ്മള് സെറ്റ് വർക്കിന് ഇറങ്ങി കാശ് മൊത്തം വെറുതെ ആയിപ്പോയെന എന്ന് ജൂഡ് ആന്റണി പറയുന്നു. ഇനി എല്ലാവരും വാക്സിനൊക്കെ എടുത്ത ശേഷം തുടങ്ങാമെന്നാണ് കരുതുന്നത്. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞതാണ്.
വെളളപ്പൊക്കം വരുന്നതിന് മുൻപുളള രംഗങ്ങൾ ഷൂട്ട് ചെയ്ത് കഴിഞ്ഞതാണ്. ഇനി എല്ലാവരും വാക്സിൻ എടുത്ത ശേഷം, ആർക്കും ഒരു പ്രശ്നവും വരാത്ത രീതിയിൽ, കോവിഡ് വന്നാലും വന്നില്ലെങ്കിലും ഒറ്റയടിക്ക് പൂർത്തിയാക്കാൻ പറ്റുന്ന അവസ്ഥ വരുമ്പോൾ ആ സിനിമ നടക്കും. ആന്റോ ജോസഫാണ് നിർമ്മാതാവ്. ബാദുഷക്കയും ഒപ്പമുണ്ട്.
ഞങ്ങൾ മൂന്ന് പേരും സംസാരിച്ചപ്പോൾ പറഞ്ഞത് ഇനി ആ പടം സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ ഒറ്റയടിക്ക് ഷൂട്ട് ചെയ്ത് തീർക്കണം. ഇല്ലെങ്കിൽ സാമ്പത്തിക നഷ്ടവും ഒരുപാട് താരങ്ങളുടെ സമയവും പോവുന്ന സിനിമയായിരിക്കും എന്നാണ്. എന്റെ ജീവിതത്തിലെ എറ്റവും വലിയ ആഗ്രഹമാണ് അങ്ങനെയൊരു സിനിമ. കാരണം മലയാളികൾ ജാതിയും മതവും ഒന്നും നോക്കാതെ ഒരുമിച്ച് നിന്ന് അതീജിവിച്ച സമയമാണ് അത്. അപ്പോ ആ ഒരു സമയത്തെ ഫീൽ വരാൻ ഞാൻ എഴുത്തിലും ശ്രദ്ധിച്ചിട്ടുണ്ട്.
സക്രിപ്റ്റ് വയിച്ചവരെല്ലാം ഗംഭീരമായിട്ടുണ്ടെന്നാണ് പറഞ്ഞത്. പിന്നെ സിനിമയാണ്, എങ്ങനെ വരുമെന്ന് അറിയില്ല. എന്റെ ഭാഗത്ത് നിന്നു 150 ശതമാനം എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അപ്പോ ആ സിനിമ എന്തായാലും വരും എന്നും ജൂഡ് അന്റണി വ്യക്തമാക്കുന്നു.