മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി അമല പോൾ. മലയാളത്തിന് പുറകേ തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന അമലാ പോൾ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടി കൂടിയാണ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടി മലയാളി ആണെങ്കിലും അന്യ ഭാഷകളിലും താരം തിളങ്ങി നിൽക്കുകയാണ്.
ഏതു ഭാഷയിലായാലും താൻ അവതിപ്പിച്ച കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമല പോളിന് കഴിഞ്ഞിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും അമല തിളങ്ങിയിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
അതേ സമയം നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.
ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇപ്പോൾ നടി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് കണ്ണിമിഴിച്ച് ഇരിക്കുകയാണ് ആരാധകർ. അതിവ ഹോട്ട് ചിത്രങ്ങൾ ആണ് അമലപോൾ പങ്കുവെച്ചിരിക്കുന്നത് .
അലാദ്ദീന്റെ ജാസ്മിൻഎന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചത്. കല്യാൺ യാസസ്വി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തമിഴിൽ അതോ അന്ത പറവൈ പോൽ എന്ന ചിത്രമാണ് അമലയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്ക് വെബ് സീരീസായ’പിത്ത കാതലു അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജിന് ഒപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തിൽ നിന്ന് ഇനി പുറത്തിറങ്ങാനുള്ളത്.