ആരാധർക്ക് ഏറെയിഷ്ടപ്പെട്ട മലയാളത്തിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. നിരവധി ഹിറ്റുഗാനങ്ങൾ ആലപിച്ചിട്ടുള്ള സയനോര ഹിറ്റ് സംഗീത ആൽബങ്ങളും പുറത്തിറക്കാറുണ്ട്.
ഇപ്പോഴിതാ തനിക്കെതിരെ നിറത്തിന്റെ പേരിൽ നടന്ന വിവേചനത്തെകുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സയനോര. നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ ചെറുപ്പം മുതലേ അനുഭവിച്ചിട്ടുണ്ട് എന്നാണ് സയനോര പറയുന്നത്.
സിനിമയിൽ വന്നതിനു ശേഷം, പ്രശസ്തയായതിനു ശേഷവും അത് നേരിട്ടിട്ടുണ്ട് വലിയ വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും അവർ മാറ്റിനിർത്തപ്പെടുന്നു സയനോര വ്യക്തമാക്കി.
നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മൾ മാറ്റേണ്ട സമയമായെന്നും അവർ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര പറയുന്നു.
മലയാളത്തിലും തമിഴിലും പാടിയിട്ടുള്ള സയനോര കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. പതിനാറു വർഷം മുൻപ് ദിലീപ് നായകനായ വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ ഒരു ഗാനമാലപിച്ചാണ് സയനോര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
സിനിമ ഓൺലൈൻ പ്രമോഷൻ കൂട്ടായ്മയായ സിനിമ പ്രാന്തന് നൽകിയ അഭിമുഖത്തിലായിരുന്നു സയനോരയുടെ തുറന്നു പറച്ചിൽ നടത്തിയത്.