പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ സ്വര ഭാസ്‌കർ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും ഏറെ സുപരിചിതയായ നടിയാണ്. നിരവധി മികച്ച സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള സ്വര ഭാസ്‌കർ സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം കൂടിയാണ്.
വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയുമാണ് സ്വര ഭാസ്‌കർ. പലപ്പോഴും സ്വര ഭാസ്‌കർ തന്റെ പ്രസ്താവനകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കാറമുണ്ട്. നിരവധി വധഭ ീഷണിയും സൈബർ ആക്രമണവുമെല്ലാം സ്വരയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
അതേ സമയം തനിക്ക് സിനിമയിൽ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ച് സ്വര ഭാസ്‌കർ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. താൻ ഒരു പ്രമുഖ സംവിധായകൻ ആണെന്ന വ്യാജേന ബോളിവുഡിലെ ഒരു എക്സിക്യൂട്ടീവ് തന്നോട് മോശമായി പെരുമാറിയെന്ന് ആണ് സ്വര വെളിപ്പെടുത്തിയത്.
ഇയാൾ തന്റെ വീട്ടിലെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും സ്വര ഭാസ്‌കർ പറയുന്നു. ഒരു പ്രമുഖ ദിന പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ പോകാനായി എഴുന്നേറ്റപ്പോൾ അയാൾ എന്റെ ചെവിയിൽ ഉമ്മ വെച്ചു. ഐ ലവ് യു ബേബി എന്നു പറഞ്ഞായിരുന്നു ഉമ്മ വെച്ചത്. ഞാൻ മാറാൻ ശ്രമിച്ചപ്പോൾ അയാളുടെ വായ് നിറച്ചും എന്റെ മുടി.
അങ്ങനെയുള്ള സംഭവങ്ങൾ നടക്കാറുണ്ട്. അതെല്ലാം കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണല്ലോ എന്നാണ് സ്വര ഭാസ്‌കർ പറഞ്ഞത്. അതേ സമയംതനിക്ക് നേരിടേണ്ടി വന്ന മറ്റൊരു അനുഭവവും സ്വര ഭാസ്‌കർ മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഒരു സംവിധായകൻ തന്നെ നിരന്തരം ശല്യം ചെയ്തുവെന്നാണ് സ്വര ഭാസ്‌കർ പറഞ്ഞത്. അയാൾ പകൽ മുഴുവൻ എന്നെ പിന്തുടരും. രാത്രി ഫോൺ വിളിക്കും. സീൻ ചർച്ച ചെയ്യാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിക്കും. ചെല്ലുമ്പോൾ കാണുന്നത് മദ്യപിച്ചിരിക്കുന്ന അയാളെയാകും.
ആദ്യത്തെ ആഴ്ച തന്നെ അയാൾ പ്രണയത്തെക്കുറിച്ചും സെ ക് സി നെക്കുറിച്ചും വൺ നൈറ്റ് സ്റ്റാന്റിനെക്കുറിച്ചും സംസാരിച്ച് തുടങ്ങി. മദ്യപിച്ച് എന്റെ റൂമിൽ വന്നു. എന്നോട് കെട്ടിപിടിക്കാൻ പറഞ്ഞു. അതൊക്കെ ഭയനകമാണെന്നും സ്വര പറയുന്നു.
മരിക്കുന്നത് വരെ അയാളെ അച്ഛനായി കാണാനാവില്ല, വിജയകുമാറിന് എതിരെ തുറന്നടിച്ച് മകൾ.. വീഡിയോ കാണാം…