നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള മലയാളത്തിന്റെ പ്രിയ സംവിധായകൻ ആണ് വിനയൻ. പുതുമുഖങ്ങളെ വെച്ചും സൂപ്പർതാരങ്ങളെ വെച്ചും എല്ലാം ഹിറ്റുകൾ ഒരുക്കിയിട്ടുള്ള വിനയൻ പക്ഷേ ഏതാണ്ട് 10 വർഷത്തോളം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.
അതേ സമയം മലയാള സിനിമയിൽ നിന്നു പത്തുവർഷം താൻ പുറത്തു നിൽക്കാൻ കാരണക്കാരൻ നടൻ ദിലീപ് ആണെന്ന് വിനയൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. താൻ മാക്ടയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കാലത്ത് ദിലൂപ് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ തയാറാകാതിരുന്നപ്പോൾ അതു ശരിയല്ലെന്നു കർശനമായി പറഞ്ഞു.
അതിന് മലയാള സിനിമ വ്യവസായത്തിൽ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടൻ ദിലീപ് പറഞ്ഞത്. അതിന്റെ തുടർച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്ക് എന്നാണ് വിനയൻ പറഞ്ഞത്. നേരത്തെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവേയാണ് വിനയൻ ഇക്കാര്യം പറഞ്ഞത്.
നിയമ പോരാട്ടത്തിലൂടെ അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വർഷമാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാർഡുകൾക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണം എന്നാണ് അവർ ചിന്തിക്കുകയെന്നും വിനയൻ പറഞ്ഞു.
അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ.
പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ. മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ പറഞ്ഞു.
Also Read
ഇടവേളക്ക് ശേഷം ഞാന്‍ തിരികെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് സംയുക്ത വര്‍മ്മ, ആഘോഷമാക്കി ആരാധകരും