ജീവിതത്തിലെ വളരെ വിഷമഘട്ടം ആയിരുന്നു, മാനസികമായി തകർന്നു, അപ്പോൾ പിന്തുണ തന്നത് അദ്ദേഹം ആയിരുന്നു: ജ്യോതിർമയി പറഞ്ഞത്

846

മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു നടി ജ്യോതിർമയി. മിനിസ്‌ക്രീൻ രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം ആദ്യമായി അഭിനയിച്ചത് പൈലറ്റ് എന്ന ചിത്രത്തിൽ ആയിരുന്നു. എന്നാൽ ലാൽജോസ് ദിലീപ് കൂട്ടുകെട്ടിൽ പിറന്ന മീശമാധവൻ എന്ന സിനിമയിലെ കഥാപാത്രമാണ് നടിയെ ശ്രദ്ധേയ ആക്കിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചു. മലയാളത്തിൽ അധികം ചിത്രങ്ങളൊന്നും ഇല്ലെങ്കിലും ആരാധകരുടെ മനസിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങളെ ആണ് ജ്യോതിർമയി അവതരിപ്പിച്ചത്.

Advertisements

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദിനെയാണ് ജ്യോതിർമയി വിവാഹം കഴിച്ചത്. ജ്യോതിർമയുടെ രണ്ടാം വിവാഹമാണ് അമൽ നീരദുമായി. അതേ സമയം ജ്യോതിർമയിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

Also Read
പത്ത് വർഷം സിനിമയിൽ നിന്ന് പുറത്തുനിൽക്കാൻ കാരണം ദിലീപ്, തിരിച്ചെത്തിയത് നിയമ പോരാട്ടത്തിലൂടെ: വിനയൻ പറഞ്ഞത്

അഭിമുഖത്തിന് ഇടയിൽ ഇരുവരുടെയും പ്രണയത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഞങ്ങളുടെ അടുപ്പത്തിൽ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയ നിമിഷം ഓർത്ത് എടുക്കാൻ ആകില്ല. പതുക്കെ വളർന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി.

പിന്നീടാണ് എന്തുകൊണ്ട് ഒന്നിച്ചൊരു ജീവിതം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. പല കാര്യങ്ങളിലും തങ്ങളുടെ ഇഷ്ടങ്ങൾ ഒന്നാണ്. വളരെ വിഷമഘട്ടം ആയിരുന്നു അന്ന് ജീവിതത്തിൽ. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കിൽ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി.

ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ എത്ര മനക്കട്ടിയുള്ള ആളാണ് എങ്കിലും തകർന്നുപോകും. മാനസികമായി തകർന്നു. ചില സമയത്ത് ചില ചിന്തകൾ വല്ലാതെ അലട്ടും. ആ സമയങ്ങളിൽ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്ത് ആയിരുന്നു അമൽ.

അമലുമായുള്ള ബന്ധം അറിഞ്ഞപ്പോൾ വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു.കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാൻ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാർ വീട്ടിൽ വന്നു ഒപ്പിടുകയിരുന്നു.

അത്രയും ലളിതം ആയിരുന്നു വിവാഹം. അദ്ദേഹം കൂടെയുള്ളപ്പോൾ വളരെ റിലാക്‌സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണൽ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്‌നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് എന്നുമായിരുന്നു ജ്യോതിർമയി പറഞ്ഞത്.

Also Read
ഇടവേളക്ക് ശേഷം ഞാന്‍ തിരികെ എത്തി, പുതിയ സന്തോഷം പങ്കുവെച്ച് സംയുക്ത വര്‍മ്മ, ആഘോഷമാക്കി ആരാധകരും

Advertisement