വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹേമ ശർമ്മ. 2018 ൽ പുറത്തിറങ്ങിയ യംല പഗ്ല ദീവാന ഫിർ സേ എന്ന സിനിമയിസലൂടെ ആണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വൺ ഡേ: ജസ്റ്റിസ് ഡെലിവേർഡ് , ദബാംഗ് 3 തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.
സാമ്രാട്ട് അശോക്, കഹാൻ തും കഹാൻ ഹം തുടങ്ങിയ നിരവധി ടിവി ഷോകളും എച്ച്ഡിഎഫ്സി ബാങ്ക്, നെറോലാക് പെയിന്റ്, ജബോംഗ്, ചിൽഡ്രൻ ഹോപ്പ് ഇന്ത്യ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ടിവി പരസ്യങ്ങളിലും ഹേമ അഭിനയിച്ചിട്ടുണ്ട്.
നീരജ് പതക് സംവിധാനം ചെയ്ത ഇൻസ്‌പെക്ടർ അവിനാഷ് എന്ന വെബ് സീരീസിലൂടെയാണ് ഹേമ ശർമ്മ ഒടിടി യിലും അരങ്ങേറ്റം കുറിച്ചിരുന്നു. അതേ സമയം തന്റെ അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹേമ ശർമ്മ ഇപ്പോൾ. സൂപ്പർതാരം സൽമാൻ ഖാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കി എന്നാണ് ഹേമ പറയുന്നത്.
സൽമാൻ ഖാൻ നായകനായെത്തിയ ദബാംഗ് 3 ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയാണ് നടിക്ക് സൽമാന്റെ സുരക്ഷാ ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ദബാംഗ് 3 സിനിമയിലേക്ക് എന്നെ ആകർഷിച്ചത് സൽമാൻ ഖാൻ ആയിരുന്നു. അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് വിചാരിച്ചു. ചിത്രത്തിൽ സൽമാനോടൊപ്പം ഒരു രംഗം ഉണ്ടായിരുന്നു.
എന്നാൽ നടനോട് ഒപ്പമായിരുന്നില്ല പ്രത്യേകമായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ഇത് എന്നെ ഏറെ വിഷമിപ്പിച്ചു. സൽമാൻ ഖാനെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ ആവശ്യം പറഞ്ഞ് ഞാൻ പലരേയും സമീപിച്ചു എന്നാൽ ഫലമുണ്ടായില്ല. തുടർന്ന് ബിഗ് ബോസ് താരം പണ്ഡിറ്റ് ജനാർദ്ദനോട് ഈ കാര്യം പറഞ്ഞു.
അദ്ദേഹം എന്നെ സഹായിക്കാമെന്ന് ഉറപ്പു നൽകി. ഞങ്ങൾ രണ്ടുപേരും കൂടി സൽമാനെ കാണാൻ പോയി. എന്നാൽ, അവിടെയുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ വളരെ മോശം ആയിട്ടായിരുന്നു പെരുമാറിയത്. എന്നെ അറിയാവുന്ന നിരവധി പേർ അവിടെ ഉണ്ടായിരുന്നു. എല്ലാവരുടേയും മുന്നിൽ ഞാൻ നാണംകെട്ടു.
ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സൽമാൻ സാറിനെ ഒരുനോക്ക് കാണാനും അദ്ദേഹത്തോ ടൊപ്പം ഒരു ഫോട്ടോ എടുക്കാനും മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ, ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയാരു സാഹചര്യം ഉണ്ടാവില്ലായിരുന്നു. അദ്ദേഹം വേണ്ടവിധത്തിൽ അത് കൈകാര്യം ചെയ്യുമായിരുന്നു എന്നും ഹേമ ശർമ്മ പറയുന്നു.